പാലാ :പാലാ റിംഗ് റോഡിന്റെ രണ്ടാം റീച്ച് നിർമ്മാണത്തിനാവശ്യമായ സ്ഥലമേറ്റെടുക്കലിന് കിഫ്ബി വഴി ആദ്യഗഡുവായി 5 കോടി രൂപ സർക്കാർ അനുവദിച്ചതായി ജോസ് കെ മാണി എം പി അറിയിച്ചു . കിഫ്ബിയുടെ ഗവേണിങ് ബോഡി യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ച് തുക അനുവദിച്ചത്.പാലാ–പൊൻകുന്നം സംസ്ഥാനപാതയിലെ പന്ത്രണ്ടാം മൈൽ ഭാഗത്ത് നിന്ന് ആരംഭിച്ച് കണ്ണാടിയുറുമ്പ് സ്കൂൾ ജംഗ്ഷൻ വഴി പൂഞ്ഞാർ റോഡിലെ ചെത്തിമറ്റത്ത് എത്തിച്ചേരുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കേരള പൊതുമരാമത്ത് വകുപ്പിന്റെ ഹൈവേ ഡിസൈൻ വിങ് തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോർട്ട് കേരള റോഡ് ഫണ്ട് ബോർഡ് മുഖേന കിഫ്ബിയിൽ സമർപ്പിച്ചതിനെ തുടർന്നാണ് അനുമതി ലഭിച്ചത്.കളരിയമ്മാക്കൽ പാലം വരെയുള്ള 2.115 കിലോമീറ്ററിൽ 1.940 കിലോമീറ്റർ ഭാഗമാണ് ഈ ഘട്ടത്തിൽ നിർമ്മിക്കുക. ശേഷിക്കുന്ന ഭാഗം പൊതുമരാമത്ത് നിരത്ത് വിഭാഗം ഏകദേശം 13 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന നടപടികൾ പുരോഗമിക്കുന്നു.നിർദ്ദിഷ്ട റോഡിന്റെ ആകെ വീതി 12 മീറ്ററാണ്. 7 മീറ്റർ കാരിയേജ് വേ, 1 മീറ്റർ പേവിംഗ് ഷോൾഡർ, 1.5 മീറ്റർ ഫുട്പാത്ത് കം ഇരുവശങ്ങളിലും മൂടിയ ഡ്രെയിനേജുകളും ഉൾപ്പെടുന്ന ആധുനിക സൗകര്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അധിക മണ്ണ് നീക്കന്നതിനും കൽക്കെട്ടും കുറയ്ക്കുന്നതിനായി രണ്ട് മേൽപ്പാലങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.മുഖ്യമന്ത്രി പിണറായി വിജയൻ, ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ, കിഫ്ബി സി.ഇ.ഒ കെ. എം. അബ്രാഹം എന്നിവരുമായി പലവട്ടം ചർച്ചകൾ നടത്തിയ ശേഷമാണ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക് എത്തുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ പാലായിലെ ഗതാഗതക്കുരുക്ക് കുറയുകയും നഗര ഗതാഗതം കൂടുതൽ സുഗമമാകുകയും ചെയ്യും.പാലായുടെ വികസനത്തിനായുള്ള പ്രവർത്തനങ്ങൾ തുടർന്നും ശക്തമായി മുന്നോട്ട് കൊണ്ടുപോകും

Mình đánh giá cao slot365 casino vì giao diện nhìn dễ chịu và dễ dùng. TONY06-10