കോട്ടയം: കേരളത്തിന്റെ വികസനം തടസപ്പെടുത്തുന്ന കാര്യത്തില്‍ യുഡിഎഫും ബിജെപിയും ഒരേ മനസോടെ മത്സരിച്ചുവെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ മാണി. എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക്
കോട്ടയത്ത് നല്കിയ സ്വീകരണസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരേ ഒരക്ഷരം ഈ രണ്ടു കൂട്ടരും ഉരിയാടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുനക്കര മൈതാനത്ത് നടന്ന സമ്മേളനത്തില്‍ സംഘാടകസമിതി ചെയര്മാന് സന്തോഷ് കേശവനാഥ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ ജോസ് കെ.മാണി, ജാഥാംഗങ്ങളായ കെ.കെ. ശൈലജ എംഎല്‍എ, പി.പി. സുനീര്‍ എംപി, ബിനോയ് ജോസഫ്, മാത്യൂസ് കോലഞ്ചേരി, എം.കെ. പ്രഭാകരന് എന്നിവര്‍ പ്രസംഗിച്ചു.

മന്ത്രി വി.എന്‍. വാസവന്, മുതിര്‍ന്ന സിപിഎം നേതാവ് വൈക്കം
വിശ്വന്, സിപിഎം ജില്ലാ സെക്രട്ടറി ടി.ആര്. രഘുനാഥന്,
സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാര്‍, ലോപ്പസ് മാത്യു,
വി.കെ. സന്തോഷ്കുമാര്‍, പ്രമോദ് നാരായണ്‍ എംഎല്‍എ, കെ.എം.
രാധാകൃഷ്ണന്, തോമസ് ചാഴികാടന് എന്നിവര്‍ പങ്കെടുത്തു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ചങ്ങനാശേരിയില്‍ വന്‍ വികസന മുന്നേറ്റം
സാധിച്ചതായും ഇടതുസര്‍ക്കാര്‍ ആയിരം കോടിയോളം രൂപയുടെ പദ്ധതി ചങ്ങനാശേരിക്ക് അനുവദിച്ചതായും ജോസ് കെ. മാണി എംപി.
എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി എംപി നയിക്കുന്ന എല്‍ഡിഎഫ് മധ്യമേഖലാ വികസനമുന്നേറ്റ ജാഥയ്ക്ക് ചങ്ങനാശേരി പെരുന്ന ബസ് സ്റ്റാന്‍ഡില്‍ നല്കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരില്‍നിന്നു വികസന പദ്ധതികള്‍ ചോദിച്ചുവാങ്ങുന്നതില്‍ ചങ്ങനാശേരി എംഎല്‍എ ജോബ് മൈക്കിളിന്റെ ഇടപെടല്‍ പ്രശംസനീയമാണെന്നും ജോസ് കെ. മാണി
കൂട്ടിച്ചേര്‍ത്തു. ഇടതുസര്‍ക്കാര്‍ നല്കിയ ക്ഷേമപെന്ഷന് കേരളത്തിലെ സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണെന്നും കഴിഞ്ഞ പത്തു വര്‍ഷമായി കേരളം സംഘര്‍ഷങ്ങളും കലാപങ്ങളുമില്ലാത്ത നാടായി മാറിയെന്നും ജോസ് പറഞ്ഞു. തിരുവല്ലയിലെ സ്വീകരണത്തിനുശേഷം ജില്ലാ അതിര്‍ത്തിയായ ചങ്ങനാശേരി ളായിക്കാട്
എത്തിച്ചേര്‍ന്ന ജാഥയെ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രഫ. ലോപ്പസ് മാത്യു, സിപിഎം ജില്ലാ സെക്രട്ടറി ടി.ആര്. രഘുനാഥന്, സിപിഐ ജില്ലാ സെക്രട്ടറി വി.കെ. സന്തോഷ് കുമാര്‍, മറ്റു ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു.

ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ളായിക്കാട് പാലാ ത്രച്ചിറ ബൈപാസ് റോഡിലൂടെ ജാഥയെ സ്വീകരിച്ച് റെയില്‍വേ ജംഗ്ഷനിലും അവിടെനിന്ന് തുറന്ന വാഹനത്തില്‍ ജാഥാ ക്യാപ്റ്റനെയും മറ്റ് ജാഥാംഗങ്ങളെയും സെന്‍ട്രല്‍ ജംഗ്ഷനില്‍ എത്തിച്ചു. തുടര്‍ന്ന് ജാഥയെ നഗരത്തിലൂടെ സ്വീകരിച്ച് സമ്മേളനവേദിയായ പെരുന്ന ബസ് സ്റ്റാന്‍ഡ് മൈതാനത്തേക്കാനയിച്ചു. മന്ത്രി റോഷി അഗസ്റ്റിന്, എല്‍ഡിഎഫ് നേതാക്കളായ കെ.കെ. ശൈലജ എംഎല്‍എ, ജോബ് മൈക്കിള്‍ എംഎല്‍എ, പ്രമോദ് നാരായണന് എംഎല്‍എ, പി.കെ. ബിജു, പി.പി. സുനീര്‍ എംപി, പ്രഫ. ലോപ്പസ് മാത്യു, കെ.ഡി.സുഗതന്, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, കെ.സി ജോസഫ്, ബേബി ഉഴുത്തുവാല്‍, വിജി എം. തോമസ്,
ഔസേപ്പച്ചന് വാളിപ്ലാക്കല്‍, മാത്യൂസ് ജോര്‍ജ്, ബോബന് തെക്കേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
References:
Echtgeld Casino Freispiele ohne Einzahlung
References:
https://md.swk-web.com/s/XOSGy19LJ
References:
Mahjong more time
References:
http://www.recruit-vet.co.uk
References:
Sugar house casino
References:
mginger.org
References:
Grand online casino
References:
androidturkiye.awardspace.biz
References:
Nashville casino aupeopleweb.com.au