കോൺഗ്രസിലെ ഓൺലൈൻ എം എൽ എ സ്ഥാനാർത്ഥി മോഹികളുടെ കടന്നുവരവ് അരോചകമാകുന്നു ..കടിഞ്ഞാണിടാൻ നെത്ര്വതം 

സോജൻ ജേക്കബ്  കോട്ടയം :നിയമസഭാ തെരഞ്ഞെടുപ്പ്  പ്രഖ്യാപിക്കാനിരിക്കെ കോൺഗ്രസ് നെത്ര്വതം നിയമസഭാ സ്ഥാനാർഥി പട്ടിക തയ്യാറാക്കാൻ ചർച്ചകൾ ഊർജ്ജിതമാക്കിയിരിക്കെ ചില തട്ടിക്കൂട്ട് ഓൺലൈൻ സോഷ്യൽമീഡിയ  മാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ട് എം എൽ എ സ്ഥാനാർഥികളായി സ്വയം രംഗത്തുവരുന്നവരുടെ ബാഹുല്യം കൂടുന്നത് കോൺഗ്രസ് നേതൃത്വത്തിനും അണികൾക്കും അരോചകമാകുന്നു .ജില്ലാ പഞ്ചായത്തിലോ ബ്ലോക്കിന്റെ നേതാക്കളായവരോ ഒക്കെ ചില തട്ടിക്കൂട്ട് ഓൺലൈൻ മാധ്യമങ്ങളെ കൊണ്ട് തങ്ങളെ നേത്രത്വം എം എൽ എ സ്ഥാനാർഥി ആയി പരിഗണിക്കുന്നുവെന്നാണ് പറയിക്കുന്നത് .എങ്ങനെയെങ്കിലും കോൺഗ്രസ് ഭരണം പിടിക്കാൻ നെട്ടോട്ടമോടുമ്പോഴാണ് ഇത്തരത്തിൽ ഓൺലൈൻ സ്ഥാനാർത്ഥികൾ പേരെടുക്കുന്നതിനായി രംഗത്തുവരുന്നത് .ഈ ഓൺലൈൻ മാധ്യമങ്ങൾക്ക് ഉപകാരസ്മരണ നൽകിയയാണ് ഇത്തരത്തിൽ എം എൽ എ സ്ഥാനാർഥി സാധ്യതാ പട്ടികയിൽ ഇടം  നേടുന്നത് എന്നറിയുന്നു ..ഏതായാലും ഇത്തരത്തിൽ എം എൽ എ സാധ്യത പട്ടിക ഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് നേതൃത്വത്തിന്റെ ശ്രെദ്ധയിൽ പെട്ടിട്ടുണ്ട് .മറ്റു പാർട്ടികളിലൊന്നും ഇല്ലാത്ത ഒരു പ്രവണത കോൺഗ്രസ് പാർട്ടിയിലെ അമിത സ്വാതന്ത്ര്യം കൊണ്ടാണെന്നും വിലയിരുത്തുന്നവരുണ്ട് .ജനാധിപത്യ പാർട്ടിയായ കോൺഗ്രസിൽ ആർക്കുവേണമെങ്കിലും സ്ഥാനാർത്ഥിത്വം മോഹിക്കാം എന്നാണ് ഇത്തരക്കാർ പറയുന്നത് ..എം എൽ എ ആയില്ലെങ്കിലും പേരെടുക്കാമല്ലോ ..എങ്ങനെ ഉണ്ട് ഐഡിയ .അപ്പോൾ കുറച്ചു പണമൊക്കെ ഓൺലൈൻ ചാനലുകൾക്ക് കൊടുത്ത് തന്റെ പേര് പുറത്തു വരട്ടെ എന്നാണ് ഇത്തരക്കാർ പറയുന്നത് .ചില ഓൺലൈൻ ചാനലുകാർ ഇലക്ഷൻ മുമ്പിൽ കണ്ട് സ്ഥാനാർഥി മോഹികൾ തന്നെ രൂപീകരിച്ചതാണെന്നും പറയപ്പെടുന്നു .ഏതായാലും ഇത്തരത്തിലുള്ള ഓൺലൈൻ തട്ടിക്കൂട്ട് സ്ഥാനാർത്ഥികളെ നോട്ടമിടുകയാണ് കോൺഗ്രസ് നേത്രത്വം .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!