കോട്ടയം :കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായി മുൻ കോൺഗ്രസ് ബ്ലോക്ക് പ്രെസിഡന്റുമാരായ 16 പേരെ കെ പി സി സി പ്രസിഡന്റ്നി സണ്ണി ജോസഫ് നിയമിച്ചു .നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് നിയമനം . മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് റോയി മാത്യു കപ്പലുമാക്കലിനെ കോട്ടയം ഡി സി സി ജനറൽ സെക്രട്ടറി നിയമിച്ചു .നിലവിൽ മുണ്ടക്കയം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ,മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് 22-ാം വാർഡ് അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു .മറ്റുള്ള ജനറൽ സെക്രട്ടറിമാർ ടി സി റോയ് ,എസ് രാജീവ് ,ആന്റണി കുന്നുംപുറം ,രാധ വി നായർ ,മാത്തച്ചൻ ,അഡ്വ അഭിലാഷ് ചന്ദ്രൻ ,ജോ തോമസ് ,അഡ്വ വി എം ഇല്യാസ് ,പ്രൊഫ സതീഷ് ചൊള്ളാനി ,അക്കരപ്പാടം ശശി ,അഡ്വ പി പി ചെറിയാൻ ,ബേബി തൊണ്ടംകുഴി ,വി കെ സുരേന്ദ്രൻ ,കെ ജി ഹരിദാസ് ,അഗസ്റ്റിൻ ജോസഫ് എന്നിവരാണ്
