കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനിയറിംഗ് വിഭാഗം നാലാം വർഷ വിദ്യാർഥി സെബിൻ സജി മിനിയേച്ചർ എൻജിനിയറിംഗ് വിഭാഗത്തിൽ മൂന്ന് പുതിയ ഗിന്നസ്
റിക്കാർഡുകൾ കൂടി സ്ഥാപിച്ചു.
രണ്ടു വർഷങ്ങൾക്ക് മുൻപ് ലോകത്തിലെ ഏറ്റവും ചെറിയ വാഷിംഗ് മെഷീൻ മിനിയേച്ചർ നിർമിച്ച് ഗിന്നസ് റിക്കാർഡ് സ്ഥാപിച്ച സെബിൻ തന്റെ സ്വന്തം റിക്കാർഡാണ് ഇത്തവണ മറികടന്നത്.
ഏറ്റവും ചെറിയ വാഷിംഗ് മെഷീൻ മിനിയേച്ചർ, ഏറ്റവും ചെറിയ സർക്കുലർ സൊ, ഡ്രില്ലിംഗ് മെഷീൻ എന്നീ മൂന്നു വിഭാഗത്തിലായിരുന്നു സെബിന്റെ ഏറ്റവും പുതിയ ഗിന്നസ് നേട്ടം. മിനിയേച്ചർ വാഷിംഗ് മെഷീൻ മോഡൽ 4.143 ഗ്രാം ഭാരം വരുന്നതും 15.82 മില്ലിമീറ്റർ x 15.54 മില്ലിമീറ്റർ x 20.76 മില്ലിമീറ്റർ വലിപ്പത്തിലുള്ളതുമാണ്. വെറും 30
മിനിറ്റിനുള്ളിലാണ് മിനിയേച്ചർ വാഷിംഗ് മെഷീൻ മോഡൽ അവതരിപ്പിച്ച് മുൻ റിക്കാർഡ് മറികടന്നത്. തുടർന്ന് മിനിയേച്ചർ സർക്കുലർ സോ 7.67 × 7.99 × 6.57 മില്ലിമീറ്റർ
വലിപ്പവും 0.816 ഗ്രാം ഭാരവും ഉള്ളതുമാണ്. ഇത് 25 മിനിറ്റിനുള്ളിലും, ലോകത്തിലെ ഏറ്റവും ചെറിയ ഡ്രില്ലിംഗ് മെഷീൻ, 1.101 ഗ്രാം ഭാരം, 6.28 x 3.98 × 5.84 മില്ലിമീറ്റർ
വലിപ്പമുള്ളത് 32 മിനിറ്റിനുള്ളിൽ പൂർത്തീകരിച്ചുമാണ് ഒരു വേദിയിൽ മൂന്ന് പുതിയ ഗിന്നസ് വേൾഡ് റിക്കാർഡ് എന്ന് അപൂർവ നേട്ടത്തിന് ഉടമയായത്.
എരുമേലി ഫൊറോന എസ് എം വൈ എം പ്രസിഡന്റ് ആണ് സെബിൻ സജി കരോട്ടുപുതിയത്ത് .
