എരുമേലി :എരുമേലി അസംപ്ഷൻ ഫൊറോന ദൈവാലയത്തിൽ തിരുനാളിന് കൊടിയേറി.വെള്ളിയാഴ്ച വൈകിട്ട് ഫൊറോനാ വികാരി വെരി .റെവ .ഫാ .വർഗീസ് പുതുപ്പറമ്പിൽ തിരുനാളിന് കോടി ഉയർത്തി .ഫാ .എബ്രഹാം കൊച്ചുവീട്ടിൽ സഹകാർമ്മികത്വവും വഹിച്ചു . ഫാ .ജെമിൻ കൈപ്പൻപ്ലാക്കൽ സി എം ഐ വിശുദ്ധകുർബാന അർപ്പിച്ചു സന്ദേശം നൽകി .സെമിത്തേരി സന്ദർശനവും നടത്തി .നാളെ ശനിയാഴ്ച്ച രാവിലെ 7 .30 നു രോഗികളുടെയും പ്രായമായവരുടെയും സ്നേഹസംഗമവും വിശുദ്ധ കുർബാനയും നടക്കും .വൈകിട്ട് 4 30 ന് ആഘോഷകരമായ വിശുദ്ധ കുർബാന നടക്കും റെവ ഫാ തോമസ് തെങ്ങുംപള്ളിൽ കാർമികത്വം വഹിക്കും .തുടർന്ന് ആറരക്ക് ആഘോഷകരമായ തിരുനാൾ പ്രദക്ഷിണം എരുമേലി ടൗണിലേക്ക് .

