ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് മാരിടൈം സെമിനാർ ഫെബ്രുവരി 2-ന്

ദക്ഷിണ വ്യോമസേനാ ആസ്ഥാനം, സെന്റർ ഫോർ എയ്‌റോസ്‌പേസ് പവർ ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസുമായി (CAPSS) സഹകരിച്ച് നടത്തുന്ന വാർഷിക മാരിടൈം സെമിനാറിന്റെ രണ്ടാം പതിപ്പ് ഫെബ്രുവരി 02-ന് ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് സംഘടിപ്പിക്കും. ഇന്റഗ്രേറ്റഡ് സ്റ്റാഫ് കമ്മിറ്റി (CISC) മേധാവി എയർ മാർഷൽ അശുതോഷ് ദീക്ഷിത് മുഖ്യാതിഥിയായിരിക്കും. ‘ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ വ്യോമ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക’ എന്നതാണ് ഈ വർഷത്തെ പ്രമേയം. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ മൾട്ടിഡൊമെയ്ൻ ഓപ്പറേഷൻസിൻ്റെ ഭാഗമായി, ആക്രമണ, പ്രതിരോധ കഴിവുകൾ വർദ്ധിപ്പിക്കുന്നതിന് ബുദ്ധിശക്തി, പര്യവേക്ഷണം, സൈനിക നിരീക്ഷണം എന്നീ മേഖലകളിലും ദ്വീപ് പ്രദേശങ്ങളെ ഉപയോഗ പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും ഈ സെമിനാർ.

ഇന്ത്യൻ മഹാസമുദ്ര മേഖലയുടെ വർദ്ധിച്ചുവരുന്ന തന്ത്രപരമായ പ്രാധാന്യവും സേനാവിഭാഗങ്ങൾക്കിടയിൽ സംയുക്തത, സാങ്കേതിക സംയോജനം, തടസ്സമില്ലാത്ത ഏകോപനം എന്നിവയുടെ ആവശ്യകതയും സെമിനാർ അടിവരയിടുന്നു. വിവിധ മേഖലകളിൽ നിന്നും സേനയിൽ നിന്നുമുള്ള വിദഗ്ധർ സെമിനാറിൽ പങ്കെടുക്കുകയും സമുദ്ര മേഖലയിലെ ഉയർന്നുവരുന്ന സുരക്ഷാ വെല്ലുവിളികളെക്കുറിച്ചുള്ള അവരുടെ ഉൾക്കാഴ്ചകൾ അവതരിപ്പിക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!