കനകപ്പലം   കേഴപ്ലാക്കൽ തോമസ് എബ്രഹാം (ബാബുക്കുട്ടി ) നിര്യാതനായി .

എരുമേലി :മുണ്ടക്കയം ബ്ലോക്ക്‌കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറിയും മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്  സാറാമ്മ എബ്രഹാമിന്റെ ഭർത്താവുമായ  ബാബുക്കുട്ടി(തോമസ് എബ്രഹാം ) കേഴപ്ലാക്കൽ നിര്യാതനായി…എരുമേലി സർവീസ് സഹകരണ ബാങ്ക് ബോർഡ് മുൻ അംഗമായിരുന്നു .കനകപ്പലം വാർഡിന്റെ മെമ്പറായി ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സാറാമ്മ എബ്രഹാം. വിജയിച്ചിരിക്കെയാണ്  ബാബുക്കുട്ടിച്ചായൻ നിര്യാതനായത്.തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ശാരീരിക അസ്വസ്ഥത വന്നതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു .  ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്    മൃതദേഹം തിരുവല്ല ബിലീവേഴ്‌സ് ചർച്ച്  ആശുപത്രിയിൽ മോർച്ചറിയിലാണ് .സംസ്കാര കാര്യങ്ങൾ പിന്നീട് അറിയിക്കുന്നതാണ് .

177 thoughts on “കനകപ്പലം   കേഴപ്ലാക്കൽ തോമസ് എബ്രഹാം (ബാബുക്കുട്ടി ) നിര്യാതനായി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!