ഇറച്ചി പൂർണമായി ഒഴിവാക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?; ഡോക്ടറുടെ നിർദേശം

ഇറച്ചി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതോ ചീത്തയോ? സംശയം ശക്തമാണ്. ആശങ്കകളും. ഇപ്പോഴിതാ, കുടലിന്റെ മെച്ചപ്പെട്ട ആരോഗ്യത്തിന് ഇറച്ചി ഒഴിവാക്കുന്നത് സഹായിക്കുമെന്ന് പറയുകയാണ് ഡോ. യശോധ കുമാർ റെഡ്ഡി. സസ്യാഹാരം ദഹനവ്യവസ്ഥയിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിച്ചു.

സസ്യാഹാരം കഴിക്കുന്നത് സ്വാഭാവികമായി നാരുകൾ ശരീരത്തിലേക്ക് എത്തുന്നത് വർധിപ്പിക്കുമെന്നാണ് ഡോക്ടർ പറയുന്നത്. ഇത് ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം നിലനിർത്താനും പ്രധാനമാണ്. ഇത്തരം ഭക്ഷണക്രമം ഗുണകരമായ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.

കുടലിലെ നല്ല ബാക്ടീരിയകൾ പഴങ്ങൾ, പച്ചക്കറികൾ, മുഴുവൻ ധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ എന്നിവയിൽ അടങ്ങിയിട്ടുള്ള നാരുകൾ കഴിക്കുന്നു. ഇത് പിന്നീട് ദഹിച്ച് ഷോർട്ട്-ചെയിൻ ഫാറ്റി ആസിഡുകൾ (SCFAs) ഉണ്ടാകുന്നതിന് കാരണമാകുന്നു. ശരീരത്തിലെ വീക്കം കുറയ്ക്കാനും കുടലിന്റെ പാളിയെ സംരക്ഷിക്കാനും SCFA സഹായിക്കുമെന്നും ഡോക്ടർ പറയുന്നു.

2 thoughts on “ഇറച്ചി പൂർണമായി ഒഴിവാക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?; ഡോക്ടറുടെ നിർദേശം

  1. راه‌هایی که با مدارک فیک یا شماره مجازی انجام می‌شود همیشه موقتی و پرریسک است. اگر دنبال حساب پایدار و قانونی هستید، حتماً سرویس احراز هویت دائمی صرافی‌های ارز دیجیتال از شوپی را امتحان کنید. مدارک و آدرس‌ها قانونی، یکتا و مخصوص هر مشتری صادر می‌شوند تا حساب شما همیشه فعال بماند.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!