കോട്ടയം ജില്ലയിൽ എൽഡിഎഫ് വിജയം സുനിശ്ചിതം പ്രഫ. ലോപ്പസ് മാത്യു.

കോട്ടയം : ഡിസംബർ ഒമ്പതാം തീയതി ജില്ലയിൽ നടക്കുന്ന പഞ്ചായത്ത്, മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ ഇടതു ജനാധിപത്യമുന്നണി വൻപിച്ച വിജയം നേടുമെന്നും, വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് അത് വലിയ മുതൽക്കൂട്ടാവുമെന്നും എൽഡിഎഫ് ജില്ലാ കൺവീനർ പ്രഫ. ലോപ്പസ് മാത്യു അറിയിച്ചു. ജില്ലയിലെ 89 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 1611 വാർഡുകളിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി തികഞ്ഞ ഐക്യത്തോടെയാണ് മത്സരിക്കുന്നത്. മുന്നണിയിലെ ഘടകകക്ഷികൾ ഒരിടത്തും പരസ്പരം ചിഹ്നത്തിൽ മത്സരിക്കുന്നില്ല. 1611 സ്ഥലത്തും മുന്നണിക്ക് ഒരു സ്ഥാനാർത്ഥിയെ ഉള്ളൂ. നവകേരളം സൃഷ്ടിച്ചിരിക്കുന്ന ഇടതുമുന്നണി സർക്കാരിനോട് ചേർന്ന് നിന്ന് പ്രവർത്തിക്കുവാൻ കഴിയുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ജില്ലയിൽ ഉണ്ടാവേണ്ടത്. അത് ഈ ജില്ലയുടെ സമ്പൂർണ്ണ വികസനത്തിന് ആവശ്യമാണ്. അത് കോട്ടയം ജില്ലയിലെ വോട്ടർമാരെ മനസ്സിലാക്കി കൊടുക്കുവാൻ ജില്ല ഇടതുപക്ഷ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്. വികസനവും,സാമൂഹ്യ ക്ഷേമവും, മതനിരപേക്ഷതയും കൈമുതൽ ആയിട്ടുള്ള ഇടതുപക്ഷ സർക്കാർ ഈ നാടിന് ഏറ്റവും അവശ്യ സംഗതിയാണെന്ന് ജനാധിപത്യ വിശ്വാസികളായ വോട്ടർമാർ മനസ്സിലാക്കിയിട്ടുണ്ട്. സമാനതകളില്ലാത്ത വികസനം കേരളത്തിന് നേടിക്കൊടുത്ത മലയാളത്തിലെ മൂന്നിലൊന്ന് ജനവിഭാഗങ്ങൾക്ക്, 60 വയസ്സിന് മുകളിലുള്ളവർക്ക് 2000 രൂപ പെൻഷൻ, 32 ലക്ഷം സ്ത്രീകൾക്ക് ആയിരം രൂപ, 18നും 30 വയസ്സിനും ഇടയിലുള്ള 5 ലക്ഷം ചെറുപ്പക്കാർക്ക് ആയിരം രൂപ വീതവും നേരിട്ട് നൽകുന്ന സാമൂഹ്യ ക്ഷേമ പദ്ധതികൾ, ആശാവർക്കർ, അംഗൻവാടി ടീച്ചർ, പാചക തൊഴിലാളി സ്ത്രീകൾ എന്നിവർക്ക് ശമ്പള വർദ്ധനവ് നടപ്പിലാക്കിയ സർക്കാർ, സർക്കാർ പള്ളിക്കൂടങ്ങളും, സർക്കാർ ആശുപത്രികളും ലോകോത്തരമാക്കിയ സർക്കാർ, ഇവയെല്ലാം നാളേക്കും തുടരണമെന്ന്, കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്കൊണ്ട് ഇടതുപക്ഷത്തിന് ജനങ്ങൾ വോട്ട് ചെയ്യും. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന ദുരിതാശ്വാസ ഫണ്ട് പോലും നൽകാത്ത ന്യൂനപക്ഷ വിരുദ്ധ കേന്ദ്രസർക്കാർ ഭരിക്കുന്നു. അതിനു മാറ്റം വരുത്തുവാൻ കഴിയാത്ത കേരളത്തിലെ ബിജെപിക്ക് ആരും വോട്ട് ചെയ്യില്ല. മതരാജ്യം വിഭാവനം ചെയ്യുന്ന ജമാഅത്ത് ഇസ്ലാമിയുമായി കൂട്ടുചേർന്ന യുഡിഎഫിനും ജനങ്ങൾ വോട്ട് ചെയ്യില്ലെന്നും ലോപ്പസ് മാത്യു പറഞ്ഞു.

3 thoughts on “കോട്ടയം ജില്ലയിൽ എൽഡിഎഫ് വിജയം സുനിശ്ചിതം പ്രഫ. ലോപ്പസ് മാത്യു.

  1. آمارها دروغ نمیگن؛ رتبه ۱ گوگل حدود ۳۰٪ کلیک‌ها رو میگیره و رتبه ۲ و ۳ به شدت افت می‌کنن. جنگ واقعی سرِ همون جایگاه اوله. سایتی‌گو با یک پلن اختصاصی و تهاجمی، سایت شما رو برای تصاحب این جایگاه طلایی آماده می‌کنه. اگر به کمتر از بهترین بودن راضی نیستید و می‌خواهید رهبر بازارتون باشید، پیشنهاد می‌کنم پکیج ویژه تصاحب رتبه یک گوگل با ضمانت رو بررسی کنید.

  2. در حالی‌که بسیاری از بروکرها کاربران ایرانی را محدود کرده‌اند، Shoopi راه‌کاری قانونی ارائه می‌دهد. با استفاده از احراز هویت معتبر بروکرهای فارکس، حساب شما با مدارک واقعی، آی‌پی امن و شماره تلفن خارجی ثبت می‌شود. این یعنی بدون نقض قوانین، تحریم‌ها را پشت‌سر می‌گذارید و در سیستم مورد اعتماد بروکر قرار می‌گیرید.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!