അക്ഷയ സേവനത്തിന്റെ വഴിയേ കാരിശേരിയെ നയിക്കാൻ മോഹനൻ മാഷ് 

എരുമേലി: എരുമേലി പഞ്ചായത്തിലെ ഏഴാം വാർഡായ കാരിശ്ശേരിയിൽ എൽ ഡി എഫിലെ സി പി ഐ സ്ഥാനാർത്ഥിയായി പി കെ മോഹനൻ മാഷും ജനവിധി തേടുകയാണ് .പുഞ്ചവയൽ അക്ഷയ സംരംഭകൻ കൂടിയാണ് പുഞ്ചവയൽ സ്വദേശിയായ മോഹനൻ മാഷ് .നാട്ടിലെ  സാമൂഹിക സാംസ്‌കാരിക ,രാഷ്ട്രീയ മേഖലയിൽ പ്രവർത്തിച്ചു വന്ന മോഹനൻ മാഷ് പുഞ്ചവയലിലെ അക്ഷയ സംരംഭകനെന്ന നിലയിൽ നാട്ടിൽ എല്ലാവർക്കും സുപരിചിതനാണ് .കാരിശേരിയിലെ കമ്പ്യൂട്ടർ സാക്ഷരതയും ഡിജിറ്റൽ സാക്ഷരതയും കരുതലോടെ നടപ്പിലാക്കിയ ആളെന്ന നിലയിൽ മോഹനൻ മാഷ് നാട്ടിൽ എല്ലാവർക്കും പ്രിയങ്കരനാണ് .നിലവിൽ എൽ ഡി എഫിന്റെ അംഗമാണ് കാരിശ്ശേരിയിൽ പഞ്ചായത്തിനെ പ്രതിനിധീകരിക്കുന്നത് .എരുമേലി പഞ്ചായത്തിന്റെ ഒരറ്റത്തുള്ള വാർഡ് എന്ന നിലയിൽ പഞ്ചായത്ത് സേവനങ്ങൾ നാട്ടിൽ എത്തിച്ചു നല്കാനാകുമെന്ന ഉറപ്പ് അക്ഷയ സംരംഭകനെന്ന നിലയിൽ കൂടി മോഹനൻ മാഷ് വോട്ടർമാർക്ക് ഉറപ്പു നൽകുന്നു .കിടപ്പുരോഗികളുടെ വീട്ടിലെത്തിയുള്ള   പെൻഷൻ മസ്റ്ററിംഗും വാതിൽപ്പടി സേവനങ്ങളും മോഹനൻ മാഷിലെ നല്ലമനസ്സിനെ ജനങ്ങൾ തിരിച്ചറിഞ്ഞതാണ് .ആ സേവന മനസിനെ ജനം കൈവിടില്ല എന്നി തന്നെയാണ് മോഹനൻ മാഷിന്റെ പ്രതീക്ഷയും .മോഹനൻ മാഷിന് വിജയാശംസകൾ …

178 thoughts on “അക്ഷയ സേവനത്തിന്റെ വഴിയേ കാരിശേരിയെ നയിക്കാൻ മോഹനൻ മാഷ് 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!