രാഹുൽ വിഷയത്തിൽ നിലപാടെടുത്തിട്ടുണ്ട്, കോൺഗ്രസിന് ഒരു പോറൽ പോലുമേൽക്കില്ല; തിരഞ്ഞെടുപ്പ് കഴിയുന്നതോടെ യുഡിഎഫ് വികസിക്കും- സതീശൻ

തദ്ദേശതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മികച്ച വിജയമുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിഷയത്തിൽ പാർട്ടി ശക്തമായ  നിലപാടെടുത്തിട്ടുണ്ട്. കോൺഗ്രസിന് ഒരു പോറൽ പോലുമേൽക്കില്ല. യുഡിഎഫ് വികസിക്കും, എൽഡിഎഫിലേയും എൻഡിഎയിലേയും കക്ഷികൾ ഒപ്പം വരുമെന്നും വി.ഡി.സതീശൻ പറഞ്ഞു.  മാതൃഭൂമിയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നിന്ന്. 

ഞങ്ങൾക്ക് തിരിച്ചു വരാൻ പറ്റും. വോട്ടർ പട്ടികയിൽ പേര് ചേർക്കൽ മുതൽ വീടുവീടാന്തരം കയറിയുള്ള പ്രചരണം വരെ ഇത്തവണ ഞങ്ങൾ നല്ല മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിനെതിരായി വലിയ വികാരമാണ്. വടക്കേ മലബാറിൽ പോലും അത് കാണുന്നു. സർക്കാരിനെ തോൽപ്പിക്കാൻ ആളുകൾക്ക് വാശിയുണ്ട്.നല്ല കമ്യൂണിസ്റ്റുകാരുടേയും പരമ്പരാഗത ഇടതുമുന്നണി പ്രവർത്തകരുടെയും വോട്ട് ഞങ്ങൾക്ക് കിട്ടും. ഞങ്ങൾ ജയിക്കണമെന്ന്, ഞങ്ങളെക്കാൾ കൂടുതൽ അവർ ആഗ്രഹിക്കുന്നു.

169 thoughts on “രാഹുൽ വിഷയത്തിൽ നിലപാടെടുത്തിട്ടുണ്ട്, കോൺഗ്രസിന് ഒരു പോറൽ പോലുമേൽക്കില്ല; തിരഞ്ഞെടുപ്പ് കഴിയുന്നതോടെ യുഡിഎഫ് വികസിക്കും- സതീശൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!