പാലാ: ദി ഇന്ത്യൻ എക്സ്പ്രസ് ഡെപ്യൂട്ടി എഡിറ്റർ ലിസ് മാത്യുവിൻ്റെ പിതാവ് പാലാ വെള്ളിയേപ്പള്ളി കൈപ്പൻപ്ലാക്കൽ മാത്യു തോമസ് (അപ്പച്ചൻ – 78) നിര്യാതനായി. പാലായിൽ സെൻ്റ് തോമസ്മാർട്ട് എന്ന വ്യാപാരം സ്ഥാപനം നടത്തിയിരുന്നു. സംസ്കാരം പിന്നീട്.

ഭാര്യ: മാഗി മാത്യു
മക്കൾ: ലിസ് മാത്യു, മഞ്ചു മാത്യു, ആനി മാത്യു, തോമസ് മാത്യു.
മലയാള മനോരമ ഡൽഹി ബ്യൂറോ ചീഫ് ജോമി തോമസ് ജാമാതാവാണ്.