ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിനെക്കുറിച്ച് വിശദീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച സർവകക്ഷിയോഗം ഇന്ന് നടക്കും. പാർലമെന്റിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെ 11 ന് യോഗം നടക്കും.
അതേസമയം ഓപ്പറേഷൻ സിന്ദൂറിലൂടെ ലക്ഷ്യമിട്ടത് തന്നെയാണ് നടപ്പാക്കിയതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ബുധനാഴ്ച പുലർച്ചെയാണ് ഓപ്പേറഷൻ സിന്ദൂർ സൈന്യം നടപ്പാക്കിയത്. പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയത്.
ലക്ഷ്യമിട്ടത് നടപ്പാക്കി. എന്നാൽ സാധാരണക്കാരെ നമ്മൾ ആക്രമിച്ചിട്ടില്ല. കൃത്യമായ ശ്രദ്ധയോടെയാണ് ആക്രമണം നടത്തിയത്. ഭീകര കേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യയ്ക്ക് നേരെയുള്ള ആക്രമണത്തിന് മറുപടി നൽകാനുള്ള അവകാശമാണ് വിനിയോഗിച്ചതെന്നും സമചിത്തതയോടെയും മാനവികത ഉയർത്തി പിടിച്ചുമാണ് സേന പെരുമാറിയതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.