ക്ഷേത്രോത്സവങ്ങളിൽ വൈദ്യുത സുരക്ഷ ഉറപ്പാക്കാൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ നിർദേശങ്ങൾ

ക്ഷേത്രോത്സവകാലം ആസ്വാദ്യകരവും സുരക്ഷിതവുമാക്കുന്നതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കാം.

ü  പൊങ്കാല ഉള്ളപക്ഷം വൈദ്യുത പോസ്റ്റിനു ചുവട്ടിലും താഴ്ന്ന് കിടക്കുന്ന വൈദ്യുത ലൈനുകൾക്കടിയിലും പൊങ്കാലയിടാതിരിക്കാൻ ശ്രദ്ധിക്കുക.

ü  ക്ഷേത്ര പരിസരങ്ങളിൽ ശബ്ദം, വെളിച്ചം എന്നിവയ്ക്ക് ഉപയോഗിക്കുന്ന വൈദ്യുത വയറുകൾ, സ്വിച്ചുകൾ, സ്വിച്ച് ബോർഡുകൾ എന്നിവ ഗുണനിലവാരം ഉള്ളവ മാത്രം ഉപയോഗിക്കുക.

ü  ഉത്സവ വേളകളിൽ ജനറേറ്റർ ഉപയോഗിച്ചും അല്ലാതെയുമുള്ള വൈദ്യുത ദീപാലങ്കാരങ്ങൾ അംഗീകാരമുള്ള കോൺട്രാക്ടർ മുഖാന്തിരം നടത്തി ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ മുൻകൂർ അനുമതി വാങ്ങണം.

ü  വഴിയരികിൽ സ്ഥാപിക്കുന്ന ട്യൂബ് ലൈറ്റുകൾ, ദീപാലങ്കാരങ്ങൾ പൊതുജനങ്ങൾക്ക് കയ്യെത്താത്ത ഉയരത്തിൽ സ്ഥാപിക്കുക.

ü  ഗേറ്റുകൾ. ഇരുമ്പ് തൂണുകൾ, ഗ്രില്ലുകൾ, ലോഹബോർഡുകൾ എന്നിവയിൽ കൂടി ദീപാലങ്കാരങ്ങൾ ചെയ്യരുത്.

ü  വൈദ്യുത ലൈനിനു സമീപത്തായി ബാനറുകൾ, പരസ്യബോർഡുകൾ മുതലായവ സ്ഥാപിക്കാതിരിക്കുക.

ü  ഇൻസുലേഷൻ നഷ്ടപ്പെട്ടതോ, ദ്രവിച്ചതോ, പഴകിയതോ, കൂട്ടി യോജിപ്പിച്ചതോ ആയ വയറുകൾ വയറിംഗിനായി ഉപയോഗിക്കാതിരിക്കുക.

ü  വൈദ്യുത ലൈനുകൾക്ക് സമീപത്തുകൂടിയോ അടിയിലൂടെയോ വൈദ്യുതീകരണത്തിനായുള്ള വയറുകൾ അലക്ഷ്യമായി എടുക്കുകയോ, എറിയുകയോ ചെയ്യാതിരിക്കുക.

ü  താത്കാലിക വൈദ്യുത പ്രതിഷ്ഠാപനങ്ങളിൽ ഗുണമേന്മയുള്ള ഇ.എൽ.സി.ബി. (30 എം എ) സ്ഥാപിക്കുക.

ü  വിളക്കുകെട്ടിനു മുളം തൂണുകളിൽ ട്യൂബ് ലൈറ്റുകളോ ബൾബുകളോ കെട്ടി കയ്യിൽ വഹിച്ചു കൊണ്ടുപോകുന്നത് ഒഴിവാക്കുക.

ü  വളരെ ഉയരമുള്ളതും വലിപ്പമുള്ളതുമായ ഫ്‌ളോട്ടുകൾ വാഹനത്തിൽ കൊണ്ടുപോകാതിരിക്കുക.

ü  ഫ്‌ളോട്ടുകൾ വൈദ്യുത ലൈനിനു സമീപം വരുമ്പോൾ ലൈനുകൾ സ്വയം ഉയർത്താൻ ശ്രമിക്കാതിരിക്കുക.

ü  വൈദ്യുത പോസ്റ്റുകളിൽ അലങ്കാര വസ്തുക്കൾ സ്ഥാപിക്കാതിരിക്കുക.

ü  അനധികൃതമായ വയറിംഗ് നടത്താതിരിക്കുക.

ü  തുടർച്ചയായ വൈദ്യുത കണക്ഷൻ എടുക്കുന്നതിന് ഗുണനിലവാരമുള്ള പ്ലഗ്ഗുകൾ, സോക്കറ്റുകൾ, കണക്ടറുകൾ എന്നിവ ഉപയോഗിക്കുക.

ü  കെട്ടുകാഴ്ചകൾ കെ എസ് ഇ ബി എൽ നിശ്ചയിച്ചിട്ടുള്ള ഉയരത്തിലും വലിപ്പത്തിലും നിർമിക്കാൻ ശ്രദ്ധിക്കണം. കൂടാതെ കെട്ടുകാഴ്ചകൾ കടന്നുപോകുന്ന വിവരം അതത് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിൽ മുൻകൂറായി അറിയിക്കണം.

23 thoughts on “ക്ഷേത്രോത്സവങ്ങളിൽ വൈദ്യുത സുരക്ഷ ഉറപ്പാക്കാൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ നിർദേശങ്ങൾ

  1. Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!