തിരുവനന്തപുരം : കൈക്കൂലി കേസില്‍ പിടിയിലായ ഐഒസി ഡിജിഎം അലക്സ് മാത്യുവിന് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ അന്വേഷണത്തിനും ഐഒസി ഉത്തരവിട്ടതായി റിപ്പോർട്ടുണ്ട്.
അലക്സ് മാത്യുവിന്റെ കൊച്ചിയിലെ വീട്ടില്‍ നിന്ന് വിജിലൻസ് നാല് ലക്ഷം രൂപയും ഏഴ് കുപ്പി വിദേശ മദ്യവും പിടിച്ചെടുത്തു. സാമ്പത്തിക ഇടപാടിന്റെ ചില രേഖകളും കണ്ടെത്തിയിട്ടുണ്ട്. അതേസമയം കസ്റ്റഡിയിലിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അലക്‌സ് മാത്യുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി 7.30ഓടെ കുറവന്‍കോണത്തെ പരാതിക്കാരന്റെ വീട്ടില്‍വെച്ച് കൈക്കൂലി വാങ്ങുമ്പോഴായിരുന്നു സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം അലക്‌സ് മാത്യുവിനെ അറസ്റ്റ് ചെയ്തത്.
