കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായ മാർ ജോസഫ് പവ്വത്തിൽ പിതാവിൻറെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് നാളെ (ചൊവ്വ, മാർച്ച് 18) കാഞ്ഞിരപ്പള്ളി രൂപതയിലെ എല്ലാ പള്ളികളിലും പരിശുദ്ധ കുർബാനയും ഒപ്പീസും ഉണ്ടായിരിക്കുന്നതാണ് . കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീദ്രലിൽ രാവിലെ 6. 40 ന് പരിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് ഒപ്പീസ് നടത്തപ്പെടുന്നതാണ്
കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാൻ, ചങ്ങനാശ്ശേരി അതിരൂപത മെത്രാപോലീത്ത, സിബിസിഐ പ്രസിഡണ്ട് തുടങ്ങി വിവിധ തലങ്ങളിൽ മാർ പവ്വത്തിലിന്റെ സംഭാവനകൾ നിസ്തുലമാണ്. സഭാത്മക ദർശനം നല്കി കാഞ്ഞിരപ്പള്ളി രൂപതയെ വളർത്തുന്നതിന് അടിസ്ഥാനമിട്ട പ്രഥമ മെത്രാൻ മാർ പവ്വത്തിലിനെ അനുസ്മരിച്ചുള്ള പരിശുദ്ധ കുർബാനയിലും ഒപ്പീസിലും വിശ്വാസി സമൂഹം പങ്കു ചേരണമെന്നും രൂപതയിലെ എല്ലാ ഭവനങ്ങളിലെയും സന്യാസാശ്രമങ്ങളിലെയും പ്രാർത്ഥനാ ശുശ്രൂഷകളിൽ മാർ പവ്വത്തിലിനെ പ്രത്യേകം അനുസ്മരിക്കണമെന്നും രൂപതാ കേന്ദ്രത്തിൽ നിന്നുമുള്ള പത്രക്കുറിപ്പിൽ അറിയിച്ചു.
