ശിവരാത്രിക്ക് ശിവക്ഷേത്രങ്ങളിലേക്കൊരു യാത്ര; പ്രത്യേക പാക്കേജുമായി കെഎസ്ആര്‍ടിസി

കൊല്ലം :  ശിവരാത്രിയോട് അനുബന്ധിച്ച് ശിവക്ഷേത്രങ്ങളിലേക്ക് തീര്‍ത്ഥാടന യാത്ര ഒരുക്കുകയാണ് കെഎസ്ആര്‍ടിസി. ഫെബ്രുവരി 26 നാണ് ഈ വര്‍ഷത്തെ ശിവരാത്രി.കെ എസ് ആര്‍ ടി സിയുടെ ബജറ്റ് ടൂറിസം യാത്രയ്ക്ക് യാത്രക്കാരില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. എല്ലാ വിശേഷ ദിവസങ്ങളിലും വിവിധ കെ എസ് ആര്‍ ടി സി ഡിപ്പോകള്‍ യാത്ര സംഘടിപ്പിക്കുന്നുണ്ട്.
കെഎസ്ആര്‍ടിസിയുടെ കൊല്ലം ബജറ്റ് സെല്‍ ആണ് ഈ യാത്രയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിലൂടെയുള്ള യാത്രയാണ് കെ എസ് ആര്‍ ടി സി ഒരുക്കുന്നത്. മധ്യകേരളത്തിലെ ശിവക്ഷേത്രങ്ങള്‍ ആണ് ഈ പാക്കേജില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്നാണ് കെ എസ് ആര്‍ ടി സി ശിവരാത്രിയോട് അനുബന്ധിച്ചുള്ള യാത്ര ആരംഭിക്കുന്നത്.
കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂര്‍ ശിവ ക്ഷേത്രം, കടുത്തുരുത്തി തളി ക്ഷേത്രം, ആലുവ ശിവക്ഷേത്രം, തിരുനക്കര മഹാദേവക്ഷേത്രം, ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം എന്നീ ഏഴ് ക്ഷേത്രങ്ങളാണ് യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ 5.00 മണിക്ക് യാത്ര ആരംഭിക്കും. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലായിരിക്കും ആദ്യം എത്തുക.പിന്നീട് ശിവക്ഷേത്ര ത്രയങ്ങള്‍ എന്നറിയപ്പെടുന്ന വൈക്കം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂര്‍ ശിവ ക്ഷേത്രം, കടുത്തുരുത്തി തളി ക്ഷേത്രം എന്നിവിടങ്ങളില്‍ എത്തും. ഈ മൂന്ന് ക്ഷേത്രങ്ങളും സന്ദര്‍ശിക്കുന്നത് കൈലാസം സന്ദര്‍ശിക്കുന്നതിന് തുല്യമാണ് എന്നാണ് ഹൈന്ദവ വിശ്വാസം. ഉച്ചപ്പൂജയ്ക്ക് മുമ്പ് ഇവിടെ എത്തിച്ചേരുന്ന തരത്തിലാണ് യാത്ര. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിന് ശേഷം ആലുവയിലേക്ക് പോകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!