ഐസർ പ്രവേശന പരീക്ഷ ജൂൺ 7ന്

തിരുവനന്തപുരം : തിരുവനന്തപുരം ഉൾപ്പടെയുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) കേന്ദ്രങ്ങളിലേക്ക് 2026-27 അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ജൂൺ 7ന് നടക്കും.

ഓൺലൈൻ ആപ്ലിക്കേഷൻ വിൻഡോ മാർച്ച് 5 ന് ആരംഭിക്കും. ഏഴ് ഐസർ കാമ്പസുകളിൽ ഏതെങ്കിലുമൊന്നിൽ പ്രവേശനത്തിനുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് സയൻസ് വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാം. ഉന്നത നിലവാരത്തിലുള്ള അടിസ്ഥാന ശാസ്ത്ര വിദ്യാഭ്യാസവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യാ ഗവൺമെന്റ് സ്ഥാപിച്ച പ്രമുഖ സ്വയംഭരണ സ്ഥാപനങ്ങളാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്.

തിരുവനന്തപുരത്തിന് പുറമെ, ബെർഹാംപൂർ, ഭോപ്പാൽ, കൊൽക്കത്ത, മൊഹാലി, പൂണെ, തിരുപ്പതി എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ പ്രവേശനം നേടാം. ഔദ്യോഗിക വെബ്‌സൈറ്റ്- https://www.iiseradmission.in/#admission_important_dates. പരീക്ഷാ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും ഇതിൽ ലഭിക്കും

64 thoughts on “ഐസർ പ്രവേശന പരീക്ഷ ജൂൺ 7ന്

  1. Hãy để xn88 bshrf giúp bạn giải tỏa căng thẳng sau những giờ làm việc mệt mỏi với những trò chơi giải trí có thưởng cực cuốn. TONY06-05

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!