തദ്ദേശ തെരഞ്ഞെടുപ്പ്: മത്സരരംഗത്ത് 882 കുടുംബശ്രീ വനിതകളും

കോട്ടയം ജില്ലയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്കു മത്സരിക്കുന്നത് 882 കുടുംബശ്രീ അംഗങ്ങൾ രംഗത്ത്. ജില്ലാ പഞ്ചായത്ത്, ബ്‌ളോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് നിയോജകമണ്ഡലങ്ങളിലേക്കാണ് കുടുംബശ്രീ വനിതകളുടെ മത്സരം.രാഷ്ട്രീയപാർട്ടികളുടെ ഭാഗമായും സ്വതന്ത്രസ്ഥാനാർഥികളായുമാണ് മത്സരം. അയൽക്കൂട്ട അംഗങ്ങൾക്കൊപ്പം സി.ഡി.എസ്. ചെയർപേഴ്‌സൺമാർ, സി.ഡി.എസ്. അംഗങ്ങൾ, ഓക്‌സിലറി അംഗങ്ങൾ, ഹരിത കർമസേന പ്രവർത്തകർ, കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സൺമാർ എന്നിവരാണ് കുടുംബശ്രീയുടെ ഭാഗമായി മത്സരരംഗത്തുള്ളത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!