കൊച്ചി: കഴിഞ്ഞ ദിവസം സർവകാല റെക്കോഡിൽ എത്തിയ സ്വർണ വില ഇന്നലെ അൽപം കുറഞ്ഞെങ്കിലും ഇന്ന് വീണ്ടും കൂടി. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 8045രൂപയും പവന് 64,360 രൂപയുമായി.പത്തുദിവസം മുമ്പുള്ള റെക്കോഡ് തകർത്ത് വ്യാഴാഴ്ചയാണ് സ്വർണം പുതിയ ഉയരത്തിലെത്തിയത്. ഗ്രാമിന് 35 രൂപ വർധിച്ച് 8070ഉം പവന് 280 രൂപ വർധിച്ച് 64,560 രൂപയുമായിരുന്നു അന്നത്തെ വില. എന്നാൽ, ഇന്നലെ പവന് 360രൂപ കുറഞ്ഞ് 64,200 ആയിരുന്നു.