എരുമേലി: കോൺഗ്രസ് അംഗത്തെ പ്രസിഡന്റാക്കി ഭരണം ഇടതുപക്ഷം പിടിച്ച എരുമേലി പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയുള്ള വൈസ് പ്രസിഡന്റിനെ മാറ്റാൻ 14ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ അനുമതി. 14ന് രാവിലെ 11ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് ഇതിനായി യോഗം ചേരാൻ കാഞ്ഞിരപ്പള്ളി ബിഡിഒ നോട്ടീസ് നൽകിയിരിക്കുന്നത്.
കോൺഗ്രസ് അംഗമായിരിക്കെ ഇടതുപക്ഷ പിന്തുണയിൽ പ്രസിഡന്റായ സുബി സണ്ണിക്കെതിരേ കോൺഗ്രസ് നേതൃത്വം അയോഗ്യത പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.
ഹർജി സ്വീകരിച്ച കമ്മീഷൻ പ്രാഥമിക നടപടി ആരംഭിച്ചിട്ടില്ല. പ്രസിഡന്റായ കോൺഗ്രസ് വിമതയുടെ പിന്തുണയിൽ ഭൂരിപക്ഷം ഉറപ്പിച്ച ഇടതുപക്ഷത്തിന് വൈസ് പ്രസിഡന്റ് സ്ഥാനം അവിശ്വാസ പ്രമേയം പാസാക്കി നേടാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. അവിശ്വാസ പ്രമേയം പാസായാൽ വൈസ് പ്രസിഡന്റ് സ്ഥാനം സിപിഎമ്മിന് വേണമെന്നാണ് ഇടതുമുന്നണിയിൽ സിപിഎം ആവശ്യം അറിയിച്ചിരിക്കുന്നത്.
best place to get steroids
References:
valley.md