സെൻസസ് സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി സിനിമാതാരം ജോജിയും ,ദ്രോണാചാര്യ തോമസ് മാഷും ,ഗിന്നസ് ജേതാവ് അഭിലാഷും

കാഞ്ഞിരപ്പള്ളി :സെൻസസ് വിവരശേഖരണവുമായി ബന്ധപ്പെട്ട് സെൽഫ് എന്യൂമറേഷൻ പൂർത്തികരിച്ച് സിനിമാ താരം .ജോജി.കെ.ജോൺ,  ഗിന്നസ് അവാർഡ് ജേതാവായ .അഭീഷ് പി.ഡൊമിനിക്, ദ്രോണാചാര്യ അവാർഡ് ജേതാവ് . കെ.പി.തോമസ്(തോമസ് മാഷ്) എന്നിവർ സെൻസസ് നടപടികളിൽ ജനങ്ങൾ പങ്കാളികളാകേണ്ടതിന്റെ ആവശ്യകത ഇവർ എടുത്തുപറഞ്ഞു. ഇതിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിക്കുകയും ചെയ്തു.പൊതുജനങ്ങളിൽ സെൽഫ് എന്യൂമറേഷനെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി കാഞ്ഞിരപ്പള്ളി താലൂക്ക് സെൻസസ് സെൽ വിപുലമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കുന്നവർക്കായി നറുക്കെടുപ്പിലൂടെ ആകർഷകമായ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.താലൂക്ക് സെൻസസ് ചാർജ് ഓഫീസറും തഹസിൽദാറുമായ അനീഷ് ഈപ്പൻ ,ഡപ്യൂട്ടി തഹസിൽദാർമാരായ അമ്പിളി ജോസഫ് ,സിജു ,ബിനോയ് സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട താലൂക്ക് സെൻസസ് ടീമിന്റെ നേതൃത്വത്തിലാണ് കാഞ്ഞിരപ്പള്ളിയിലെ പ്രചാരണ പരിപാടികൾ ഏകോപിപ്പിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!