“അച്ഛനും മകളും” ,  ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ ഹരികൃഷ്ണൻ സാറിൻ്റെ കവിത….

എരുമേലി: ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ എരുമേലി സ്വദേശിയുടെ കവിത. ഹയർ സെക്കൻഡറി അധ്യാപകനായ ഹരികൃഷ്ണൻ കെ. ജിയുടെ കവിതയാണ് പാഠപുസ്തകത്തിൽ കുട്ടികൾക്ക് പഠിക്കാനുള്ളത്. “അച്ഛനും മകളും” എന്നാണ് കവിതയുടെ പേര്. മകളുടെ ആശങ്കയും പിതാവിനോടുള്ള ചോദ്യവുമാണ് കവിതയിൽ. ഒടുവിൽ പിതാവ് നൽകുന്ന ഹൃദയ നിർഭരമായ മറുപടിയാണ് ചെറുകവിതയിലൂടെ വിവരിച്ചിരിക്കുന്നത്. അത് ഏതൊരു അച്ഛനും മകൾക്കും  പ്രചോദനവും ധൈര്യവും നൽകുന്നതാണ്. നാട്ടിൽ പെൺമക്കൾ നേരിടുന്ന സമകാലിക സംഭവങ്ങളും അതിജീവനവും  കവിതയിലൂടെ വരച്ച് കാട്ടുന്നു. നിരവധി കവിതകൾ രചിച്ച് പുസ്തകങ്ങൾ ഇറക്കിയിട്ടുള്ള ഹരികൃഷ്ണൻ സാംസ്കാരിക പ്രവർത്തകൻ കൂടിയാണ് . ഹൃദ്യമായ ഭാഷയിൽ ലളിതമായി കുട്ടികൾക്ക് എന്നും ഓർത്തിരിക്കാവുന്ന കവിത രചിച്ച ഹരികൃഷ്ണൻ സാറിന് അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!