എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ശുചീകരണ പരിപാടി സംഘടിപ്പിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സാറാമ്മ എബ്രഹാം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനോയ് ഇ ജെ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നാസർ പനച്ചി, സാമ്പത്തിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ഷെമീന ലത്തീഫ്, വാർഡ് മെമ്പർ അഭിരാമി ദേവരാജ് എന്നിവർ ആശംസകള്‍ അർപ്പിച്ച് സംസാരിച്ചു. ഡോ:ഡോമിനിക് സാവിയോ,ബിജുമോൻ പി ജോസഫ്, ലീമ വി കെ, ആൻസോഫിയ, ജോളി കെ സേവ്യർ, ബിജി ജോസഫ്,ടോണി തോമസ്, കാർത്തിക രവീന്ദ്രൻ, ശ്രീദേവ് അനിൽകുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി . കുട്ടികളിലും പൊതുജനങ്ങളിലും മാലിന്യനിർമാർജനത്തെക്കുറിച്ച് ബോധവൽക്കരണം ഉണ്ടാകുന്നതിന് പരിപാടി ഉപകരിച്ചു. പരിസ്ഥിതി ദിനമായ നാളെ വൃക്ഷത്തൈ നടീലും ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്
