ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വ്യാപനം; കൊച്ചിയിൽ മുൻകരുതൽ ശക്തമാക്കി

കൊച്ചി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ വീണ്ടും വ്യാപകമാകുന്ന സാഹചര്യത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി. സിയാൽയും എയർപോർട്ട് ഹെൽത്ത് വിഭാഗവും ചേർന്ന് അടിയന്തര യോഗം ചേർന്ന് നിലവിലെ സാഹചര്യം വിലയിരുത്തി.

വിമാനത്താവളത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കാൻ തീരുമാനമായി. വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനായി തെർമൽ സ്ക്രീനിംഗും ദൃശ്യപരിശോധനയും കൂടുതൽ കർശനമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ കഴിഞ്ഞ 21 ദിവസത്തെ യാത്രാ വിവരങ്ങളും വിശദമായി പരിശോധിക്കും.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോൺഗോ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിലാണ് നിലവിൽ എബോള വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ലോകാരോഗ്യ സംഘടന ആഗോള തലത്തിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചതിനെ തുടർന്ന് കേരളത്തിലും സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തിയിരിക്കുകയാണ്.

3 thoughts on “ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വ്യാപനം; കൊച്ചിയിൽ മുൻകരുതൽ ശക്തമാക്കി

  1. XN88 vip tự tin mang đến những chương trình khuyến mãi độc quyền, có giá trị thực tế cao nhất thị trường hiện nay. Đăng ký ngay hôm nay để nhận gói chào mừng lên đến 150.000 VNĐ tiền cược trải nghiệm và cơ hội nhân đôi số vốn trong lần nạp đầu tiên. TONY06-05

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!