പതിനാറാം കേരള നിയമ സഭയുടെ സ്പീക്കർ ആയി തിരുവഞ്ചൂർ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു.

തിരുവനന്തപുരം :പതിനാറാം കേരള നിയമ സഭയുടെ സ്പീക്കർ ആയി തിരുവഞ്ചൂർ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. സഭയുടെ അന്തസ്സും നിഷ്പക്ഷതയും ഉയര്‍ത്തിപ്പിടിക്കാന്‍ ആത്മാര്‍ത്ഥതയോടെ പരിശ്രമിക്കുമെന്ന് സ്പീക്കര്‍.

യുഡിഎഫ് സ്ഥാനാർഥിയായ തിരുവഞ്ചൂർ രാധാകൃഷ്ണന്‍ 101 വോട്ടുകളാണ് നേടിയത്. എൽ ഡി എഫ് സ്ഥാനാർഥി എ സി മൊയ്തീന് 35 വോട്ടും, ബി ജെ പി സ്ഥാനാർഥി ബി ബി ഗോപകുമാറിന് മൂന്നു വോട്ടും ലഭിച്ചു. പ്രോടെം സ്പീക്കർ ജി സുധാകരൻ വോട്ട് രേഖപ്പെടുത്തിയില്ല.ഫലപ്രഖ്യാപനത്തിന് ശേഷം, മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു. സഭയുടെ അന്തസ്സും നിഷ്പക്ഷതയും ഉയര്‍ത്തിപ്പിടിക്കാന്‍ പരമാവധി ആത്മാര്‍ത്ഥതയോടെ പരിശ്രമിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ നീതിയും അവസരവും ലഭ്യമാക്കുക എന്നതാകും സ്പീക്കര്‍ എന്ന നിലയില്‍ തന്‍റെ പ്രധാന കടമയെന്നും ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

8 thoughts on “പതിനാറാം കേരള നിയമ സഭയുടെ സ്പീക്കർ ആയി തിരുവഞ്ചൂർ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!