കുടിവെളളം മുതൽ പ്രകൃതി സൗഹൃദ നാപ്കിനുകൾ വരെ : എച്ച്എൽഎൽ-ൻ്റെ വജ്ര ജൂബിലി സമ്മാനം

എല്ലാവരെയും ഉൾകൊള്ളുന്ന ആരോഗ്യ സേവനത്തിനു എച്ച്എൽഎൽ സംഭാവന നൽകുന്നു: കേന്ദ്ര ആരോ​ഗ്യ സെക്രട്ടറിതിരുവനന്തപുരം 18 മെയ് 2026

എല്ലാവരെയും ഉൾക്കൊള്ളുന്നതും, താങ്ങാനാവുന്നതും, ഗുണനിലവാരമുള്ളതുമായ ആരോഗ്യപരിരക്ഷ എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വീക്ഷണം എച്ച്എൽഎൽ ലൈഫ് കെയർ യാഥാർത്ഥ്യമാക്കുന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി ശ്രീമതി പുണ്യ സലില ശ്രീവാസ്തവ (ഐഎഎസ്). കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരത്തുള്ള എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. 
Downloadഎച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് നടപ്പിലാക്കുന്ന അമൃത് ഫാർമസിയിലൂടെ അർബുദ മരുന്നുകൾ അടക്കമുള്ളവ 50 ശതമാനം വിലക്കുറവിൽ നൽകാൻ സാധിക്കും. പുരോഗമനപരവും ഗവേഷണാധിഷ്ഠിതവുമായ സംരംഭങ്ങളിലൂടെ എച്ച്എൽഎൽ സമൂഹത്തിലെ വിടവുകൾ നികത്തുന്നതായും സെക്രട്ടറി അഭിപ്രായപ്പെട്ടു. ഓപ്പറേഷൻ സിന്ദൂർ, കൊവിഡ് അടക്കമുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ മരുന്നുകളുടെയും ഉപകരണങ്ങളുടെയും വിതരണം സു​ഗമമാക്കാൻ എച്ച്എൽഎൽ നിർണായക പങ്ക് വഹിച്ചതായും ശ്രീ പുണ്യ ശ്രീവാസ്തവ ചൂണ്ടിക്കാട്ടി. എച്ച്എൽഎലിൻ്റെ സുതാര്യത, സത്യസന്ധത,  സമർപ്പണബോധം എന്നിവ ഈ നിലയിൽ തന്നെ തുടരും എന്ന് പ്രതീക്ഷിക്കുന്നതായും സെക്രട്ടറി പറഞ്ഞു. രാജ്യത്തിന്റെ മുഴുവൻ വിശ്വസ്തമായ ഒരു പങ്കാളിയായി സ്ഥാപനം മാറണം. സ്വസ്ത് ഭാരത് വികസിത് ഭാരത് സംരംഭത്തിൽ ഒരു പ്രധാന പങ്കാളിയാകാൻ എച്ച്എൽഎൽ ആം​ഗങ്ങളോട് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി ശ്രീമതി പുണ്യ സലില ശ്രീവാസ്തവ ആഹ്വാനം ചെയ്തു. എച്ച്എൽഎൽ 60 വർഷം പൂർത്തിയാക്കിയത് അനുസ്മരിച്ച്‌ സ്മരണിക നാണയവും അവർ പുറത്തിറക്കി. 
Downloadശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയുടെ സാങ്കേതിക വിദ്യാ കൈമാറ്റത്തിലൂടെ പുനരാരംഭിക്കുന്ന ഹൈഡ്രോസെഫലിസ് ഷണ്ട്, മാനസികാരോ​ഗ്യത്തിന് ഊന്നൽ നൽകുന്ന എച്ച്എൽഎൽ പരിവർത്തൻ വെൽനസ് ക്ലിനിക്ക്, എച്ച്എൽഎൽ കുടിവെള്ളം, സസ്യാധിഷ്ഠിത വസ്തുക്കളിൽ നിന്ന് വികസിപ്പിച്ച ഹാപ്പി ഡേയ്‌സ് കമ്പോസ്റ്റബിൾ സാനിറ്ററി നാപ്കിൻ എന്നിവയുടെ സമാരംഭവും ചടങ്ങിൻ്റെ സവിശേഷതയായിരുന്നു. സുസ്ഥിര വികസനം, പൊതുജനാരോ​ഗ്യം, താങ്ങാനാവുന്ന ചികിത്സ എന്നിവയ്ക്ക് ഊന്നൽ നൽകുന്നതാണ് ഈ സംരംഭങ്ങൾ.
Downloadതിരുവനന്തപുരത്തെ എച്ച്എൽഎല്ലിന്റെ ആക്കുളം ഫാക്ടറിയിൽ നവീകരിച്ച മെൻസ്ട്ര്വൽ കപ്പ് നിർമ്മാണ സൗകര്യത്തിന്റെ ഉദ്ഘാടനവും കേന്ദ്ര ആരോഗ്യ സെക്രട്ടറി നിർവഹിച്ചു. സാങ്കേതിക വികസനം, ഗവേഷണം എന്നിവയിലെ സഹകരണ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി എച്ച്എൽഎല്ലും ഐഐടി ബോംബെയും ഐഐടി മദ്രാസും തമ്മിലുള്ള ധാരണാപത്രങ്ങളുടെ (എംഒയു) കൈമാറ്റത്തിനും പരിപാടി സാക്ഷ്യം വഹിച്ചു. എച്ച്എൽഎൽ ചെയർപേഴ്സൺ ആൻഡ് മാനേജിം​ഗ് ഡയറക്ടർ ഡോ.അനിത തമ്പി സ്വാ​ഗതം ആശംസിച്ചു. മാർക്കറ്റിം​ഗ് ഡയറക്ടർ ശ്രീ അജിത് എൻ നന്ദി പറഞ്ഞു. ഫിനാൻസ് ഡയറക്ടർ ശ്രീ രമേഷ് പി, ടെക്നിക്കൽ & ഓപ്പറേഷൻസ് ഡയറക്ടർ ശ്രീ ബെന്നി ജോസഫ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!