തിരുവനന്തപുരം: വി.ഡി സതീശന്‍ സര്‍ക്കാരില്‍ തനിക്ക് നല്‍കിയ വകുപ്പില്‍
അസംതൃപ്തി പ്രകടിപ്പിച്ച കെ മുരളീധരനെ അനുനയിപ്പിച്ചു. മന്ത്രിമാരെയും
വകുപ്പുകളും തീരുമാനിച്ചപ്പോള്‍ കെ മുരളീധരന് വൈദ്യുതി വകുപ്പ്
നല്‍കാനായിരുന്നു തീരുമാനം.കെ മുരളീധരന് ആരോഗ്യ വകുപ്പ്, ദേവസ്വം വകുപ്പ് എന്നിവയുടെ ചുമതല നല്‍കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ മന്ത്രിസഭയില്‍ കെ.സി വേണുഗോപാല്‍ പക്ഷം ആധിപത്യം ഉറപ്പിച്ചപ്പോള്‍ കെസിയുടെ അടുത്ത അനുയായിയായ എ.പി അനില്‍ കുമാറിന് ആരോഗ്യ
വകുപ്പ് ലഭിക്കുകയായിരുന്നു.
ഇതോടെയാണ് കെ മുരളീധരന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതും ചുമതല
ഏറ്റെടുക്കില്ലെന്ന് അമര്‍ഷത്തോടെ നിലപാടെടുത്തതും. സര്‍ക്കാരിന്റെ
സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുതിര്‍ന്ന
നേതാവ് ഇടഞ്ഞത് നേതൃത്വത്തേയും വെട്ടിലാക്കി. എന്തായാലും വിഷയം
പരിഹരിക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസ് നേതൃത്വത്തിന് ആശ്വാസമായി.
