പാലാ: കേരള കോൺഗ്രസ് (എം) പാലാ മണ്ഡലം കൺവെൻഷൻ പാലാ സൺസ്‌റ്റാർ കൺവെൻഷൻ സെൻ്ററിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. പാർട്ടി ചെയർമാൻ ജോസ് കെ. മാണി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ നേരിടാനും പാർട്ടി സംവിധാനത്തെ താഴെത്തട്ടിൽ ശക്തിപ്പെടുത്താനുമുള്ള ലക്ഷ്യത്തോടെയാണ് കൺവെൻഷൻ സംഘടിപ്പിച്ചത്.സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ കേരള കോൺഗ്രസ് (എം) സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ചു.പ്രമുഖ കേരള കോൺഗ്രസ് നേതാക്കൾ, മണ്ഡലം ഭാരവാഹികൾ, പോഷക സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.കൺവെൻഷനിൽ പാർട്ടിയുടെ വിവിധ തലങ്ങളിലുള്ള നേതാക്കൾ സംസാരിക്കുകയും സംഘടനാ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. വരും ദിവസങ്ങളിൽ മണ്ഡലത്തിൽ കൂടുതൽ സജീവമായ ഇടപെടലുകൾ നടത്താൻ കൺവെൻഷൻ തീരുമാനിച്ചു.

