ക്വീൻ മോം മത്സരം

പെരുവന്താനം പെരുവന്താനം സെന്റ് ആന്റണീസ് കോളേജിന്റെയും, പെരുവന്താനം സെന്റ് ജോസഫ് ഫൊറോനാ മാതൃ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ക്വീൻ മോം മത്സരം സംഘടിപ്പിച്ചു. വിമൻസ് സെൽ കോർഡിനേറ്റർ ഷാന്റിമോൾ എസി ന്റെ അധ്യക്ഷതയിൽ സീരിയൽ ആർട്ടിസ്റ്റ് ലക്ഷ്മി ബിനു ഉദ്ഘടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി ആമുഖ പ്രഭാഷണവും, സി. റോസിറ്റ ജോസ് സി.എം.സി മുഖ്യ പ്രഭാഷണവും നടത്തി. വിമൻ സെൽ കോർഡിനേറ്റർ മാരായ ആഷിൻ ജോസ്, ക്രിസ്റ്റി ജോസ്, അഞ്ജലി ആർ നായർ, ജിനു തോമസ്, അശ്വനി ജെയ്സി തുടങ്ങിയവരും ചടങ്ങില്‍ പ്രസംഗിച്ചു. തുടർന്ന് ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ മേഖലകളിൽ നിന്നുമെത്തിയ 60 ഓളം വനിതകൾ നാല് റൗണ്ടുകളിലായി നടന്ന മത്സരത്തിൽ പങ്കെടുത്തു. ജെറ്റി ജെ റോസ് ക്വീൻ മോം വിജയിയായും, സൂസി യേശുദാസ് ഫസ്റ്റ് റണ്ണറപ്പായും, ആന്റു കെ തോമസ്‌ സെക്കണ്ട് റണ്ണറപ്പായും, മഞ്ജു മാധവൻ മോസ്റ്റ് ടാലന്റഡ്ഡ് മോം ആയും , ജൂലി ഡേറ്റ്‌സണ്‍ മോസ്റ്റ് ഇൻസ്പയറിങ് മോം ആയും , ലിൻസി പി ജോർജ് ബെസ്റ് കോൺഫിഡന്റ് മോം ആയും തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് ക്യാഷ് അവാർഡും കിരീടവും, പ്രശസ്തി പത്രവും നൽകി. അമ്മമാരുടെ ആത്മവിശ്വാസം വർധിപ്പിച്ചു രാജ്യത്തിന്റെ മുഖ്യധാരയിൽ എത്തിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരത്തിലൊരു മത്സരം സംഘടിപ്പിച്ചതെന്ന് കോളേജ് ചെയര്‍മാന്‍ ബെന്നി തോമസും, പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയും വ്യകത്മാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!