ചാലക്കുടിപ്പുഴയ്ക്കു കുറുകെ ദേശീയപാതയിൽ തൃശൂർ ഭാഗത്തേക്കു വാഹനങ്ങൾ
പോകുന്ന പാലം നാളെ മുതൽ വീണ്ടും അടച്ചിടും. ബെയറിങ്ങുകൾ മാറ്റാനാണ് 20
ദിവസത്തേക്കു പാലം അടയ്ക്കുന്നത്. ഈ ദിവസങ്ങളിൽ സമാന്തരമായി കിഴക്കു
ഭാഗത്തുള്ള പാലത്തിലൂടെയായിരിക്കും ഇരു ദിശകളിലേക്കുമുള്ള ഗതാഗതം.പാലത്തിന്റെ സ്പാൻ ജാക്കി ലിവർ ഉപയോഗിച്ച് ഉയർത്തിയ ശേഷമാണു പുതിയ ബെയറിങ് ഘടിപ്പിക്കുക. 7 സ്പാനുകളിലായി 42 ബെയറിങ്ങുകളാണു മാറ്റുക.
