വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്ക് സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ ;പു​ന​ലൂ​ര്‍, ചെ​ങ്കോ​ട്ട വ​ഴി

തി​രു​വ​ന​ന്ത​പു​രം :വേ​ന​ല​വ​ധി​ക്കാ​ല​ത്തെ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്കു പ്ര​ത്യേ​ക ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ല്‍​വേ അ​റി​യി​ച്ചു. മേ​യ് മാ​സ​ത്തി​ലെ മൂ​ന്ന് ബു​ധ​നാ​ഴ്ച​ക​ളി​ലാ​യി തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്തി​ല്‍ (കൊ​ച്ചു​വേ​ളി) നി​ന്ന് വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്കും തി​രി​ച്ചു വ്യാ​ഴാ​ഴ്ച​ക​ളി​ല്‍
വേ​ളാ​ങ്ക​ണ്ണി​യി​ല്‍​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​മാ​ണ് സ​ര്‍​വീ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് .തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് – വേ​ളാ​ങ്ക​ണ്ണി എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷ​ല്‍ (06031) മേ​യ് 13, 20, 27 തീ​യ​തി​ക​ളി​ല്‍ (ബു​ധ​നാ​ഴ്ച) രാ​വി​ലെ 11ന് ​തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്തി​ല്‍​നി​ന്ന് പു​റ​പ്പെ​ടും. പി​റ്റേ​ന്നു പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ട്രെ​യി​ന്‍ വേ​ളാ​ങ്ക​ണ്ണി​യി​ല്‍ എ​ത്തും. കൊ​ല്ലം (12.30), പു​ന​ലൂ​ര്‍ (1.40), ചെ​ങ്കോ​ട്ട (4.50), തെ​ങ്കാ​ശി (5.15) എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ലെ സ​മ​യ​ക്ര​മം. തി​രി​കെ​യു​ള്ള വേ​ളാ​ങ്ക​ണ്ണി – തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷ​ല്‍ (06032) മേ​യ് 14, 21, 28 (വ്യാ​ഴം) തീ​യ​തി​ക​ളി​ല്‍ ഉ​ച്ച​യ്ക്ക് 12.45ന് ​വേ​ളാ​ങ്ക​ണ്ണി​യി​ല്‍​നി​ന്ന് പു​റ​പ്പെ​ടും. പി​റ്റേ​ന്നു പു​ല​ര്‍​ച്ചെ 5.45ന് ​ട്രെ​യി​ന്‍ തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്തി​ല്‍ എ​ത്തും. ഈ ​ട്രെ​യി​ന്‍ പു​ല​ര്‍​ച്ചെ 1.05 ന് ​പു​ന​ലൂ​രി​ലും 2.35 ന് ​കൊ​ല്ല​ത്തും എ​ത്തും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!