നിതിൻ രാജിന്‍റെ മരണം: ഹർത്താൽ തുടങ്ങി

കണ്ണൂരിലെ സ്വകാര്യ ഡെന്‍റൽ കോളജിൽ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്‍റെ മരണത്തിൽ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ആക്‌ഷൻ കൗൺസിലും
വിവിധ ദളിത് സംഘടനകളും ആഹ്വാനം ചെയ്ത സംസ്ഥാന തല ഹർത്താൽ തുടങ്ങി.
വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ. ബസുകളോ മറ്റു വാഹനങ്ങളോ നിർബന്ധിച്ച് തടയില്ലെന്നും വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കില്ലെന്നും ആക്‌ഷൻ കൗൺസിൽ അറിയിച്ചിരുന്നു. ജനങ്ങൾ ഹർത്താലുമായി സഹകരിക്കണമെന്നും അഭ്യർഥിച്ചു.
കടകൾ തുറന്നു പ്രവർത്തിക്കുമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി,
കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്‍റ് അസോസിയേഷൻ, കേരള ടെക്സ്റ്റൈൽസ് ഗാർമെന്‍റ്സ് ഫെഡറേഷൻ, കേരള സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ അറിയിച്ചിട്ടുണ്ട്.
സ്വകാര്യ ബസുകൾ സർവീസ് മുടക്കില്ലെന്നു കേരള ബസ് ഓപ്പറേറ്റേഴ്സ്
ഫെഡറേഷനും അറിയിച്ചി‌‌ട്ടുണ്ട്. ഹർത്താലിന് 52 ദളിത് സംഘടനകളാണ് പിന്തുണ
നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!