തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങാകാന്‍  ‘സക്ഷം’ആപ്

കോട്ടയം: ഭിന്നശേഷിക്കാര്‍ക്ക് ജനാധിപത്യ പ്രക്രിയയില്‍
പങ്കുചേരുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനായി തെരഞ്ഞെടുപ്പ്
കമ്മീഷന്‍ ഒരുക്കിയ  ‘സക്ഷം'(Saksham) മൊബൈല്‍ ആപ്പില്‍ വിവിധ സേവനങ്ങള്‍
ലഭിക്കും. ലളിതമായ ഈ ആപ്പിലൂടെ  എളുപ്പത്തില്‍  വോട്ടര്‍ തിരിച്ചറിയല്‍രേഖ നേടുന്നതിനും വോട്ട് രേഖപ്പെടുത്തുന്നതിനും കഴിയും. ഭിന്നശേഷിക്കാര്‍ക്ക്
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും പോളിംഗ് സ്റ്റേഷന്‍ കണ്ടെത്താനും
വോട്ട് ചെയ്യാനും സഹായിക്കുന്ന ഒട്ടേറെ ഫീച്ചറുകള്‍ ഈ ആപ്പിലുണ്ട്. കാഴ്ചപരിമിതിയുള്ളവര്‍ക്കായി
ശബ്ദസഹായം (വോയിസ് അസിസ്റ്റന്‍സ്)ലഭ്യമാണ്. കേള്‍വി
പരിമിതിയുള്ളവര്‍ക്കായി എഴുത്ത് സംസാര രൂപത്തിലാക്കുന്ന
ടെക്സ്റ്റ്-ടു-സ്പീച്ച് ഓപ്ഷനുണ്ട്. വലിയ അക്ഷരങ്ങള്‍, ഉയര്‍ന്ന
കോണ്‍ട്രാസ്റ്റ് നിറങ്ങള്‍ എന്നിവ ഉപയോഗിച്ച് കാഴ്ചപരിമിതിയുള്ളവര്‍ക്കും
എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് ആപ്പിന്റെ ക്രമീകരണം.പോളിംഗ്
സ്റ്റേഷന്റെ സ്ഥാനം, ലഭ്യമായ സൗകര്യങ്ങള്‍, ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍
എന്നിവ ആപ്പിലൂടെ അറിയാം. വോട്ടെടുപ്പ് ദിവസം പോളിംഗ് ബൂത്തില്‍
വീല്‍ചെയര്‍ ആവശ്യമുള്ളവര്‍ക്ക് മുന്‍കൂട്ടി അപേക്ഷിക്കാനുമാകും.
തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നേരിടുന്ന ബുദ്ധിമുട്ടുകളേക്കുറിച്ച് പരാതി
നല്‍കാനും ഈ ആപ്പ് ഉപയോഗിക്കാം.

86 thoughts on “തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങാകാന്‍  ‘സക്ഷം’ആപ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!