കേ​ര​ളം ഇ​നി  ‘കേ​ര​ളം’ ത​ന്നെ;ഔ​ദ്യോ​ഗി​ക​മാ​യി കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം,’കേ​ര​ള’ എ​ന്ന​തി​ന് പ​ക​രം ‘കേ​ര​ളം’

ന്യൂഡൽഹി: ‘കേരള’ അല്ല, ഇനിമുതൽ ‘കേരളം’. ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കണമെന്ന സംസ്ഥാനത്തിന്റെ ഏറെനാളത്തെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചു. ഇതിനുവേണ്ടി പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിന് ഇന്നത്തെ കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ ‘സേവാ തീർത്ഥി’ൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗമാണ് അംഗീകാരം നൽകിയത്.

സംസ്ഥാനത്തിന്റെ പേര് ഭരണഘടനയുടെ ഒന്നാം പട്ടികയിൽ ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ‘കേരളം’ എന്നാക്കി ഭേദഗതി
ചെയ്യണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം.ഇതിനുവേണ്ടിയുള്ള
അടിയന്തര നടപടികൾ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന്
ആവശ്യപ്പെട്ട് 2024 ജൂണിൽ കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഈ
ആവശ്യമാണ് കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നത്.

2023 ഓഗസ്​റ്റിലും ഇതേ ആവശ്യമുന്നയിച്ച് കേരള നിയമസഭ പ്രമേയം
പാസാക്കിയിരുന്നു. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി
കേന്ദ്രം അത് മടക്കുകയായിരുന്നു.ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം
പട്ടികയിലും മാ​റ്റം ആവശ്യപ്പെട്ടായിരുന്നു ആദ്യ പ്രമേയം. എന്നാൽ, ഒന്നാം
പട്ടികയിൽ മാത്രം മാ​റ്റം വരുത്തിയാൽമതിയെന്നായിരുന്നു കേന്ദ്രത്തിന്റെ നിർദ്ദേശം. ഇതനുസരിച്ചാണ് പരിഷ്‌കരിച്ച പ്രമേയം നിയമസഭ പാസാക്കി കേന്ദ്രത്തിന് വീണ്ടും അയച്ചത്.

സന്തോഷ് കുമാർ എം പി ക്കും അഭിമാനിക്കാം ……...2024 ജൂലൈ 22-ന് സിപിഐ രാജ്യസഭാ നേതാവ് പി. സന്തോഷ് കുമാർ രാജ്യസഭയിൽ പ്രത്യേക പരാമർശത്തിലൂടെ പാർലമെന്റിൽ ഈ വിഷയം ശക്തമായി ഉന്നയിച്ചത് ‘. കേരളത്തിന്റെ ശബ്ദം സഭയുടെ മുന്നിലേക്ക് കൊണ്ടുവന്നുവെന്നും, മുഴുവൻ രാജ്യത്തിനും മുമ്പാകെ ഈ ആവശ്യത്തിന്റെ ജനാധിപത്യ നിയമസാധുത ഉയർത്തിക്കാട്ടിയെന്നും സിപിഐ ദേശീയ കൌൺസിൽ പത്രക്കുറുപ്പിൽ അഭിമാനത്തോടെ അറിയിച്ചു . പോരാട്ടത്തിനും നിയമനിർമ്മാണ ഇടപെടലിനും അർത്ഥവത്തായ ഫലങ്ങൾ നൽകുമെന്നതിന്റെ ഓർമ്മപ്പെടുത്തലാണ്. ഭാഷാ വൈവിധ്യത്തെ ബഹുമാനിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തെ ദുർബലപ്പെടുത്തുന്നതിനുപകരം ശക്തിപ്പെടുത്തുന്നുവെന്നതിന്റെ ഒരു പുനഃസ്ഥാപിക്കൽ കൂടിയാണിത്. ഇന്ത്യയുടെ ബഹുസ്വരത, ഫെഡറലിസം, സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും സാംസ്കാരികവും ഭാഷാപരവുമായ സ്വത്വങ്ങളെ അന്തസ്സോടെ ഉയർത്തിക്കാട്ടാനുള്ള അവകാശങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത സിപിഐ ആവർത്തിക്കുന്നു. കേരളത്തിലെ ജനങ്ങളെയും ഈ ദീർഘകാല അഭിലാഷം നേടിയെടുക്കുന്നതിന് സംഭാവന നൽകിയ എല്ലാവരെയും ഞങ്ങൾ വീണ്ടും അഭിനന്ദിക്കുന്നു.സി പി ഐ പത്രക്കുറുപ്പിൽ അറിയിച്ചു .

One thought on “കേ​ര​ളം ഇ​നി  ‘കേ​ര​ളം’ ത​ന്നെ;ഔ​ദ്യോ​ഗി​ക​മാ​യി കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം,’കേ​ര​ള’ എ​ന്ന​തി​ന് പ​ക​രം ‘കേ​ര​ളം’

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!