എരുമേലി സെന്റ് തോമസ് ഹൈസ്കൂളിൽ വിരമിച്ച അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും സംഗമം ‘സ്മൃതിസംഗമം 2026’ ഏപ്രിൽ 14 ചൊവ്വാഴ്ച

എരുമേലി: എരുമേലി സെന്റ് തോമസ് ഹൈസ്കൂളിൽ സേവനമനുഷ്ഠിച്ച് വിരമിച്ച അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും സംഗമം ‘സ്മൃതിസംഗമം 2026’ ഏപ്രിൽ 14 ചൊവ്വാഴ്ച നടക്കും. എരുമേലി അസംപ്ഷൻ ഫൊറോന പള്ളി പാരിഷ് ഹാളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

ദശകങ്ങളോളം വിദ്യാലയത്തിന്റെ വളർച്ചയിൽ പങ്കുചേർന്നവരും സ്നേഹത്തണൽ വിരിച്ചവരുമായ പഴയകാല സഹപ്രവർത്തകർ വർഷങ്ങൾക്കുശേഷം ഒത്തുചേരുന്ന വേദിയാണിത്. കാലത്തിന്റെ ഒഴുക്കിൽ വിവിധ ഇടങ്ങളിലേക്ക് വേർപിരിഞ്ഞുപോയവർക്ക് പഴയ സൗഹൃദങ്ങൾ പുതുക്കാനും ഔദ്യോഗിക ജീവിതത്തിലെ മധുരസ്മരണകൾ പങ്കുവെക്കാനുമുള്ള അവസരമായി ഈ ഒത്തുചേരൽ മാറും.

സെന്റ് തോമസ് ഹൈസ്കൂളിന്റെ തണലിൽ ഒരേ മനസ്സോടെ പ്രവർത്തിച്ച പഴയകാല സഹപ്രവർത്തകർ എല്ലാവരും ഈ സ്മൃതിസംഗമത്തിൽ പങ്കുചേരണമെന്ന് സംഘാടകർ അറിയിച്ചു.

29 thoughts on “എരുമേലി സെന്റ് തോമസ് ഹൈസ്കൂളിൽ വിരമിച്ച അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും സംഗമം ‘സ്മൃതിസംഗമം 2026’ ഏപ്രിൽ 14 ചൊവ്വാഴ്ച

  1. I love how the article highlights the specific date and event, “Smrithisangamam 2026” on April 14th, for the retired teachers and staff of St. Thomas High School, Erumely. It’s wonderful to see such a thoughtful reunion being organized to honor their contributions. The focus on this community gathering is truly heartwarming and shows a deep respect for educators. If you’re interested in how AI can help organize and preserve memories from such meaningful reunions, explore the tools at ColorMinds AI.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!