പരിപൂർണ്ണ വികസനവും പരമാവധി വളർച്ചയുമാണ് പാലാക്ക് വേണ്ടത്:
ജോസ് കെ മാണി

പാലാമണ്ഡലം വികസനത്തോട് മുഖം തിരിച്ചു നിന്നു.
പി. സന്തോഷ് കുമാർ എം.പി.

പാലായിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു.
ജോസ്- കെ.മാണിയുടെ നേതൃത്വത്തിൽ പഞ്ചായത്തുകൾ തോറും വികസന സന്ദേശ സദസ്സുകൾക്ക് തുടക്കമായി
. പാലാ :പരിപൂർണ്ണ വികസനവും പരമാവധി വളർച്ചയുമാണ് പാലാക്ക് ഇനി വേണ്ടതെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.കാലാനുസൃതമായ ബൃഹത്തായ സംസ്ഥാനപദ്ധതികളാണ് ഇനി നിയോജക .മണ്ഡലത്തിലേക്ക്  വരേണ്ടത്.പ്രാദേശികമായി ദീർഘകാല അടിസ്ഥാനത്തിൽ ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്ന ഇത്തരം പദ്ധതികൾ ഗ്രാമീണ മേഖലകളിലും ആരംഭിക്കുക എന്നതാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്.പ്രകടമായ വികസന മുന്നേറ്റമില്ലാതെ വീർപ്പുമുട്ടുന്ന പാലായെയാണ് ഇന്ന് ജനങ്ങൾക്ക് അനുഭവപ്പെടുന്നത്.ഒരു ജനപ്രതിനിധി വികസന പദ്ധതികൾ നാട്ടിൽ എത്തണമെങ്കിൽ ധാരാളം ഗൃഹപാഠം ചെയ്യണം.ഗവേഷണ ബുദ്ധിയോടെ അത്തരം പദ്ധതികളെ സമീപിക്കാൻ തയ്യാറാകണം.അത് പ്രാവർത്തികമാക്കി എടുക്കുവാൻ സർക്കാർ തലത്തിൽ സമ്മർദ്ദം ശക്തമാക്കണം.ഇത്തരത്തിൽ എൽഡിഎഫ് സർക്കാരിന് മുന്നിലെത്തിയ എല്ലാ പദ്ധതികൾക്കും അംഗീകാരം നൽകിയിട്ടുണ്ട്.എംഎൽഎയുടെ രാഷ്ട്രീയം ഏതെന്ന് നോക്കാതെ നാടിന് ആവശ്യമുള്ളവ തുല്യമായി നൽകി എന്നതാണ് രണ്ടാം പിണറായി സർക്കാരിനെ വേർതിരിച്ചു കാണേണ്ട പ്രധാന ഘടകം.നാടിൻ്റെ വികസന പ്രക്രിയയിൽ രാഷ്ട്രീയം കലർത്താത്ത സർക്കാർ സംസ്ഥാനം ഭരിച്ചിട്ടും എന്തുകൊണ്ട് പാലായ്ക്ക് അതിൻറെ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞില്ല.ഇക്കാര്യത്തിന് ലക്കും ലഗാനുമില്ലാതെ വ്യക്തിഹത്യ നടത്തിയാൽ ഉത്തരവാദിത്വങ്ങളിൽ നിന്നും പാലായുടെ എംഎൽഎക്ക് ഒഴിഞ്ഞുമാറാനാകില്ല.നിയമസഭാ സാമാജികൻ എന്നാൽ വലിയ ഉത്തരവാദിത്ത നിർവഹണമാണ് നടത്തേണ്ടത്.നിയമസഭയിൽ ഇടപെടലുകൾ നടത്താൻ ലഭിക്കുന്ന അവസരങ്ങൾ മറ്റു പാർട്ടികൾക്കായി നൽകുന്ന ഒരാൾക്ക് എങ്ങനെ നാട്ടിൽ വികസന പദ്ധതികൾ എത്തിക്കാൻ കഴിയുമെന്ന് ജനങ്ങളോട് വിശദീകരിക്കണം.കിട്ടാവുന്ന അവസരത്തിൽ ഒക്കെ വ്യക്തിഹത്യ നടത്താതെ ആത്മ പരിശോധന നടത്താൻ തയ്യാറാവുക എന്നതാണ് ഒരു ജനപ്രതിനിധി ചെയ്യേണ്ട നല്ല കാര്യം.രാജ്യസഭാ എംപി എന്ന നിലയിൽ അനുവദിക്കാൻ കഴിഞ്ഞ എംപി ഫണ്ടിന്റെ ഭൂരിഭാഗവും ഈ മേഖലയിലാണ് താൻ അനുവദിച്ചതെന്നും ജോസ് കെ മാണി പറഞ്ഞു. തുല്ല്യപരിഗണനയാണ് എല്ലാ മണ്ഡലങ്ങൾക്കും പിണറായി സർക്കാർ നൽകിയത്.നാടിൻ്റെ വളർച്ചയ്ക്ക് ആവശ്യമായ നിരവധി പദ്ധതികൾ ഇവിടെ എത്തിക്കുവാൻ കഴിഞ്ഞു.
സർക്കാർ സാധാരണക്കാർക്ക് നൽകുന്ന ക്ഷേമ പെൻഷൻ പദ്ധതി ഇപ്പോൾ 75 ലക്ഷം പേരിലേയ്ക്ക് എത്തിക്കഴിഞ്ഞു. താമസിയാതെ ഒരു കോടി ജനങ്ങളിലേയ്ക്ക് ക്ഷേമ പെൻഷൻ എത്തുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ജിൻസ് ദേവസ്യാ അദ്ധ്യക്ഷത വഹിച്ചു.എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു, ലാലിച്ചൻ ജോർജ്, വി.കെ.സന്തോഷ് കുമാർ, പെണ്ണമ്മ ജോസഫ്, സജേഷ് ശശി, ടോബിൻ.കെ.അലക്സ്, ബാബു ‘കെ.ജോർജ്, ബേബി ഉഴുത്തുവാൽ ,അഡ്വ.വി.ടി ‘തോമസ്, പി.കെ.ഷാജകുമാർ, കുഞ്ഞു മോൻ മാടപ്പാട്ട്, കെ.ബി.സന്തോഷ് എന്നിവർ പ്രസംഗിച്ചു.

പാലാ: തെരഞ്ഞെടുപ്പു പ്രാചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് പഞ്ചായത്തുകൾ തോറും ജോസ്.കെ.മാണിയുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് ആരംഭിച്ചിരികുന്ന “വികസന സന്ദേശ സദസ് കരൂർ പഞ്ചായത്തിൽ ബഹുജന പങ്കാളിത്വത്തോടെ തുടക്കം കുറിച്ചു.
പേണ്ടാനം വയലിൽ നടന്ന സമ്മേളനം സി.പി.ഐ നേതാവ് പി.സന്തോഷ് കുമാർ എം.പി.ഉദ്ഘാടനം ചെയ്തു.
മറ്റു നിയോജക മണ്ഡലങ്ങൾ എല്ലാം വികസനത്തിൽ മുന്നേറിയപ്പോൾ പാലാമുഖം തിരിഞ്ഞു നിൽക്കുന്നതാണ് ജനങ്ങൾ കണ്ടത്.പാലായുടെ പ്രതാപം തിരികെ കൊണ്ടുവരാൻ ജനങ്ങൾ തയ്യാറെടുക്കു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ട്രിപ്പിൾ ഐ.ടി കരൂരിൽ കൊണ്ടുവന്ന് വലവൂർ ഗ്രാമത്തെ ജോസ്.കെ.മാണി രാജ്യത്തിന് പരിചയപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
പാലാ നിയമസഭാ നിയോജകമണ്ഡലത്തിലെ 12 പഞ്ചായത്തുകളിലും വികസന സന്ദേശ സദസ്സുകൾ നടക്കും.എൽഡിഎഫ് സർക്കാരിൻറെ ഭരണപരമായ വികസന നേട്ടങ്ങൾ ജനങ്ങൾക്ക് മുമ്പാകെ അവതരിപ്പിച്ചു കൊണ്ടും ഇനി സർക്കാർതലത്തിൽ നടത്തേണ്ട പ്രവർത്തനങ്ങൾക്ക് വിവരശേഖരണം ലക്ഷ്യമാക്കിയുമാണ് വികസന സന്ദേശ സദസ്സുകൾ നടത്തുന്നത്. ഫെ.24ന് രാമപുരത്ത് സമാപിക്കും.വിപുലമായ ജനസമ്പർക്ക പരിപാടിയാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്.

One thought on “പരിപൂർണ്ണ വികസനവും പരമാവധി വളർച്ചയുമാണ് പാലാക്ക് വേണ്ടത്:
ജോസ് കെ മാണി

  1. 188v com nổi bật với ba trụ cột chính: đa dạng trò chơi, bảo mật cao cấp và dịch vụ khách hàng xuất sắc. Mỗi yếu tố này được thiết kế tỉ mỉ nhằm tạo ra môi trường giải trí trực tuyến đẳng cấp, khác biệt hoàn toàn so với các nền tảng thông thường trên thị trường. TONY05-08

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!