മുംബൈയുടെ വികസനവും, പാരമ്പര്യവും അടുത്തറിഞ്ഞ് കേരളത്തിൽ നിന്നുള്ള മാധ്യമ സംഘം

തിരുവനന്തപുരം : 18  ഫെബ്രുവരി 2026

കേന്ദ്ര
വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ്
ഇൻഫർമേഷൻ ബ്യൂറോ മുംബൈയിലേക്ക് സംഘടിപ്പിക്കുന്ന  മാധ്യമ പര്യടനം
പുരോ​ഗമിക്കുന്നു. പര്യടനത്തിൻ്റെ രണ്ടാം ദിനം പിഐബി കൊച്ചി ഡയറക്ടർ ധന്യ
സനലിൻ്റെ നേതൃത്വത്തിലുള്ള സംഘം നവി മുംബൈയിലെ ജവഹർലാൽ നെഹ്‌റു തുറമുഖ
അതോറിറ്റി (ജെഎൻപിഎ) സന്ദർശിച്ചു. ലോകത്തിലെ ഏറ്റവും മികച്ച 100 കണ്ടെയ്‌നർ
തുറമുഖങ്ങളിൽ 23-ാം സ്ഥാനത്താണ് ജെഎൻപിഎ. ഇന്ത്യയിലെ ഏറ്റവും വലിയ
കണ്ടെയ്നർ തുറമുഖമായ ജെഎൻപിഎ പ്രധാന തുറമുഖങ്ങളിലെ കണ്ടെയ്നർ ചരക്കിന്റെ
50% കൈകാര്യം ചെയ്യുന്നതായി ജെഎൻപിഎ ട്രാഫിക്ക് അഡ്വൈസർ ശ്രീ നാ​ഗേഷ് അഘോടെ
മാധ്യമ സംഘവുമായി സംവദിക്കവെ വ്യക്തമാക്കി. രാജ്യത്തിന്റെ കസ്റ്റംസ്
വരുമാനത്തിന്റെ 20% ജെഎൻപിഎയിൽ നിന്നാണ്. കണ്ടെയ്നർ കപ്പലിന്റെ ടേൺഅറൗണ്ട്
സമയം ഏറ്റവും കുറഞ്ഞ 22.75 മണിക്കൂർ എന്ന നേട്ടം കൈവരിക്കാനും
ജെഎൻപിഎയ്ക്ക് സാധിച്ചു. തുറമുഖത്തിന്റെ കാര്യക്ഷമതയെ
പ്രതിഫലിപ്പിക്കുന്നതാണ് ഈ കണക്കുകൾ. 7.30 ദശലക്ഷം TEU കണ്ടെയ്നർ ജെഎൻപിഎ
കൈകാര്യം ചെയ്യുന്നു. മൊത്തം 10.1 ദശലക്ഷം TEU ശേഷിയാണ് തുറമുഖത്തിനുള്ളത്.
ഹരിത, സുസ്ഥിര സംരംഭങ്ങളും ജെഎൻപിഎയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്ന്
ശ്രീ നാ​ഗേഷ് അഘോടെ പറഞ്ഞു.ഇന്ത്യയുടെ
സാമ്പത്തിക വളർച്ചയ്ക്ക് പുതിയ ​ഗതിവേ​ഗം പകരാൻ ഒരുങ്ങുന്ന രാജ്യത്തിൻ്റെ
13-ാമത് തുറമുഖമായ വധാവൻ പദ്ധതിയെ കുറിച്ച് സംഘത്തിന് ഉൾക്കാഴ്ച്ച ലഭിച്ചു.
പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും മികച്ച 10 കണ്ടെയ്നർ തുറമുഖങ്ങളിൽ
ഒന്നാകും വധാവൻ. ജവഹർലാൽ നെഹ്റു പോർട്ട് അതോറിറ്റിയും മഹാരാഷ്ട്ര മാരിടൈം
ബോർഡും യഥാക്രമം 74%, 26% ഓഹരി പങ്കാളിത്തത്തോടെയാണ് തുറമുഖം
പ്രവർത്തിപ്പിക്കുക.തുടർന്ന്
മുംബൈയുടെ ആഴത്തിലുള്ള സാംസ്കാരികവും ചരിത്രപരവുമായ പ്രധാന്യം അടുത്തറിയാൻ
യുനെസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെട്ട എലഫൻ്റാ ​ഗുഹകളും സംഘം സന്ദർശിച്ചു.
അതിമനോഹര ശില്പങ്ങളുള്ള എലഫന്റാ ഗുഹകൾ എഡി അഞ്ചാം നൂറ്റാണ്ടിനും ആറാം
നൂറ്റാണ്ടിനും ഇടയിലാണ് നിർമ്മിച്ചത്. സമ്പന്നമായ സാംസ്കാരിക
ഭൂതകാലത്തിന്റെ സാക്ഷ്യങ്ങളാണ് ഇവിടുത്തെ വാസ്തുവിദ്യ.ഇവയ്ക്ക്
പുറമെ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ, മുംബൈ മെട്രോപൊളിറ്റൻ മേഖല
വികസന അതോറിറ്റി, കേന്ദ്ര ആണവോർജ്ജ വകുപ്പിൻ്റെ കീഴിലെ ടാറ്റ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (TIFR), നാഷണൽ ഫിലിം
ഡെവലപ്‌മെന്റ് കോർപ്പറേഷൻ, നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യൻ സിനിമ, ഇന്ത്യൻ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസ്, മുംബൈയിലെ ഗാന്ധിജിയുടെ
വസതിയായ മണി ഭവൻ, ഭൂ​ഗർഭ ബങ്കർ മ്യൂസിയം എന്നിവിടങ്ങളിലും സംഘം സന്ദർശനം
നടത്തും.കേരളത്തിൽ
നിന്നുള്ള പ്രമുഖ അച്ചടി, ദൃശ്യ മാധ്യമങ്ങളിൽ നിന്നുള്ള 10
മാധ്യമപ്രവർത്തകർ അടങ്ങുന്നതാണ് സംഘം. മാധ്യമ പര്യടനം 2026 ഫെബ്രുവരി 20 ന്
പൂർത്തിയാകും.

3 thoughts on “മുംബൈയുടെ വികസനവും, പാരമ്പര്യവും അടുത്തറിഞ്ഞ് കേരളത്തിൽ നിന്നുള്ള മാധ്യമ സംഘം

  1. For those seeking an exceptional online gaming experience, [maxispin.us.com](https://maxispin.us.com/) stands out as a premier destination. At Maxispin Casino, players can enjoy a vast array of pokies, table games, and other thrilling options, all accessible in both demo and real-money modes. The casino offers attractive bonuses, including free spins and a generous welcome offer, along with cashback promotions and engaging tournaments. To ensure a seamless experience, Maxispin provides various payment methods, efficient withdrawal processes, and reliable customer support through live chat. Security is a top priority, with robust safety measures and a strong focus on responsible gambling tools. Players can easily navigate the site, with detailed guides on account creation, verification, and payment methods. Whether you’re interested in high RTP slots, hold and win pokies, or the latest slot releases, Maxispin Casino delivers a user-friendly and secure platform. Explore their terms and conditions, read reviews, and discover why many consider Maxispin a legitimate and trustworthy choice in Australia.
    Regardless of whether you’re an experienced copywriter or a newcomer, MaxiSpin.us.com offers the resources necessary to improve your content.

    **Features of MaxiSpin.us.com**
    By inputting their requirements, users can receive personalized content in just a few minutes.

    **Benefits of Using MaxiSpin.us.com**
    Both individuals and small businesses can gain significant advantages by using MaxiSpin.us.com.

  2. Discover the thrill of real-money live casino action at [url=https://maxispin-au.com/]how to clear blackjack bonus at Maxispin[/url], where you can enjoy live dealers, top software providers, and exclusive promotions.
    Improvements are focused by the team on elevating both performance and usability.

  3. Sprawdz poradnik [url=https://jaka-kamera-do-drona-fpv.neocities.org/]kamera fpv do drona[/url], jesli szukasz najlepszych wskazowek przy wyborze kamery FPV na start.
    Sprawdzenie kompatybilnosci mechanicznej i elektrycznej pozwoli uniknac problemow podczas montazu.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!