എരുമേലി: കോട്ടയം ജില്ലാതല പട്ടയമേളയും എരുമേലി തെക്ക് സ്മാർട്ട് വില്ലേജ്
ഓഫീസിന്റെ ഉദ്ഘാടനവും റവന്യൂ-ഭവന നിർമാണവകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ
ഓൺലൈനിൽ നിർവഹിച്ചു. ജില്ലയിലെ വിവിധ താലൂക്കുകളിൽ നിന്നുള്ള 317 പേർക്കാണ്
പട്ടയം നൽകിയത്.സർക്കാർ കഴിഞ്ഞ ഒൻപതു വർഷത്തിനിടെ 4.13 ലക്ഷം
പട്ടയങ്ങൾ വിതരണം ചെയ്തെന്ന് മന്ത്രി പറഞ്ഞു. ഈ സർക്കാരിന്റെ കാലത്തുതന്നെ
അഞ്ചു ലക്ഷം പേർക്ക് പട്ടയം നൽകും. ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടെ
ക്രയവിക്രയ തട്ടിപ്പ് പൂർണമായും ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എരുമേലി
അസംപ്ഷൻ ഫൊറോനാപ്പള്ളി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡ്വ.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി പുതൂർപള്ളി
അബ്ദുൾമജീദും ഭാര്യ ആരിഫാ മജീദും ചേർന്ന് എം.എൽ.എയിൽ നിന്ന് ആദ്യ പട്ടയം
ഏറ്റുവാങ്ങി. പട്ടയം കിട്ടിയവരിൽ 227 പേരും പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ
നിന്നുള്ളവരാണ്.എ.ഡി.എം. എസ്. ശ്രീജിത്ത്, കാഞ്ഞിരപ്പള്ളി ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡൻറ് അജിത രതീഷ്, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്
മറിയാമ്മ സണ്ണി, വൈസ് പ്രസിഡൻറ് സെയ്ദ് മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്തംഗം, ടി എസ് കൃഷ്ണകുമാർ
ജൂബി അഷ്റഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ജെസ്ന നജീബ്, ,തങ്കമ്മ ജോർജുകുട്ടി ,അനുശ്രീ സാബു,ജിജിമോൾ സജി കാഞ്ഞിരപ്പള്ളി
തഹസീൽദാർ എ.എസ്. ബിജിമോൾ, കാഞ്ഞിരപ്പള്ളി തഹസീൽദാർ(എൽ.ആർ) പി.എസ്. സുനിൽകുമാർ, സ്വാഗതസംഘം ചെയർമാൻ വി.പി. സുഗതൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.ഡി. സോമൻ, വി.എൻ. വിനോദ്, , ബിനോ ജോൺ
, അനിയൻ എരുമേലി, , സലിം വാഴമറ്റം, ജോസ്
പഴയതോട്ടം, എന്നിവർ
പ്രസംഗിച്ചു. ഫോട്ടോക്യാപ്ഷൻ: 1 കോട്ടയം
ജില്ലാതല പട്ടയമേളയും എരുമേലി തെക്ക് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ
ഉദ്ഘാടനവും റവന്യൂ-ഭവന നിർമാണവകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ഓൺലൈനായി
നിർവഹിക്കുന്നു. 2 എരുമേലി തെക്ക് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ശിലാഫലകം അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ. അനാച്ഛാദനം ചെയ്യുന്നു.



how much hgh to take a day
References:
hgh results before And after – v.gd,
hgh 4iu per day results bodybuilding
References:
how many iu of hgh does the body Produce – pad.geolab.space
–
somatropinne hgh
References:
hgh hormone De croissance achat (https://hedge.Fachschaft.informatik.uni-kl.de/)