പുതുതായി വാങ്ങിയ 146 പോലീസ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു .

തിരുവനന്തപുരം :സംസ്ഥാന പോലീസ് സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കുന്നതിനും കാലഹരണപ്പെട്ട വാഹനങ്ങള്‍ ഘട്ടം ഘട്ടമായി മാറ്റുന്നതിന്‍റെയും ഭാഗമായി വിവിധ യൂണിറ്റുകള്‍ക്കായി വാങ്ങിയ പുതിയ വാഹനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തു എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഫ്ളാഗ്ഗ് ഓഫ് ചെയ്തു. 2024 വര്‍ഷത്തിലെ മികച്ച പൊലീസ് സ്റ്റേഷനുകള്‍ക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരവും ഈ ചടങ്ങില്‍ നല്‍കി. ആലപ്പുഴ ജില്ലയിലെ മുഹമ്മ പൊലീസ് സ്റ്റേഷന് ഒന്നാം സ്ഥാനവും തൃശുര്‍ റൂറലിലെ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന് രണ്ടാം സ്ഥാനവും കാസര്‍ഗോഡ് ജില്ലയിലെ ബേക്കല്‍ പൊലീസ് സ്റ്റേഷന് മൂന്നാം സ്ഥാനവുമാണ് ലഭിച്ചിരുന്നത്.പുതുതായി വാങ്ങിയ 146 വാഹനങ്ങളാണ് സേനയുടെ ഭാഗമായത്. മഹീന്ദ്രയുടെ ബോലേറോ, സ്കോര്‍പ്പിയോ, ഥാര്‍ ഇനത്തില്‍പ്പെട്ട വാഹനങ്ങള്‍, ഫോര്‍സിന്‍റെ ഗൂര്‍ഖ, ട്രാവെല്ലര്‍ വാഹനങ്ങള്‍, ഹീറോയുടെ എക്സ് പള്‍സ് മോട്ടോര്‍ സൈക്കിളുകള്‍ തുടങ്ങി വിവിധതരം വാഹനങ്ങളാണ് ഇന്ന് ഫ്ളാഗ്ഗ് ഓഫ് ചെയ്തത്.സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകള്‍, കണ്‍ട്രോള്‍ റൂമുകള്‍, ഹൈവേ പട്രോളിംഗ് എന്നീ വിഭാഗങ്ങളുടെ ആവശ്യത്തിനായാണ് ഇവ ഉപയോഗിക്കുക. 44 ബൊലേറോ വാഹനങ്ങള്‍ പോലീസ് പട്രോളിങ് ശക്തിപ്പെടുത്തുന്നതിനും ലോ ആന്‍ഡ് ഓര്‍ഡര്‍ സിറ്റുവേഷന്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും ഉപകരിക്കും. 40 സ്കോര്‍പ്പിയോ വാഹനങ്ങള്‍ ഹൈവേ പോലീസ് പട്രോളിംഗ് ശക്തിപ്പെടുത്തുന്നതിനും ഇതിലൂടെ ക്രമസമാധാന പരിപാലനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും സഹായിക്കും.ഗൂര്‍ഖ ഇനത്തില്‍പ്പെട്ട 15ഉം ഥാര്‍ വിഭാഗത്തില്‍പ്പെട്ട അഞ്ചും വാഹനങ്ങള്‍ അതികഠിനമായ മലയോര മേഖലകളിലെ പട്രോളിംഗ് ശക്തിപ്പെടുത്തി പോലീസിംഗ് നടപ്പിലാക്കുന്നതിനും ഏത് ദുര്‍ഘടം പിടിച്ച സാഹചര്യത്തിലും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതിനും ഉപകരിക്കും.24 ഹീറോ എക്സ് പള്‍സ് മോട്ടോര്‍ സൈക്കിളുകള്‍ 24 * 7 പട്രോളിംഗ് കാര്യക്ഷമമാക്കുന്നതിനും പോലീസ് നിരീക്ഷണം വര്‍ദ്ധിപ്പിക്കുന്നതിനും 18 ഫോഴ്സ് ട്രാവലറുകളും ഇതിൽ ഉൾപെടും .എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍, എ.ഡി.ജി.പിമാരായ എസ് ശ്രീജിത്ത് (പൊലിസ് ആസ്ഥാനം), പി. വിജയന്‍ (ഇന്‍റലിജന്‍സ്), എച്ച് വെങ്കടേഷ് (ക്രമസമാധാനം), ദിനേന്ദ്ര കശ്യപ് (ആംഡ് ബറ്റാലിയന്‍), മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!