എരുമേലി :മലയോര ജനതയുടെ ആവശ്യമനുസരിച്ച് എരുമേലി വൈറ്റില ഷെഡ്യുൾ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവീസ് ആയി വീണ്ടും ആരംഭിക്കുന്നു. മുക്കൂട്ടുതറ, പമ്പാവാലി, കാളകെട്ടി, കുഴിമാവ്, 504 കോളനി, പുഞ്ചവയൽ പ്രദേശങ്ങളിലെ നൂറ് കണക്കിന് യാത്രക്കാർക്ക് പ്രയോജനകരമായ സർവീസ് ഇന്ന് കെ എസ് ആർ ടി സി എരുമേലി ഡിപ്പോയിൽ പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഫ്ലാഗ് ഓഫ് ചെയ്തു.
പുലർച്ചെ നാലരയ്ക്ക് എരുമേലിയിൽ നിന്നും മുക്കൂട്ടുതറ, പമ്പാവാലി, 504 കോളനി,പുഞ്ചവയൽ വഴി മുണ്ടക്കയത്ത് എത്തി രാവിലെ 6.10 ന് മുണ്ടക്കയത്ത് നിന്നും പറത്താനം, പാതാമ്പുഴ, പൂഞ്ഞാർ, ഈരാറ്റുപേട്ട വഴി സർവീസ് തുടരുന്ന ബസ് രാവിലെ 10.00 മണിക്ക് വൈറ്റിലയിൽ എത്തും.തിരികെ 2.15 ന് വൈറ്റിലയിൽ നിന്നും പാലാ,ഈരാറ്റുപേട്ട,കാഞ്ഞിരപ്പള്ളി, റാന്നി വഴി പത്തനംതിട്ടയ്ക്ക് ആണ് സർവീസ്.വൈകിട്ട് 7.00 മണിക്ക് പത്തനംതിട്ടയിൽ നിന്നും എരുമേലിക്ക് ഓപ്പറേറ്റ് ചെയ്യുന്ന ട്രിപ്പ് എട്ട് മണിയോടെ എരുമേലിയിൽ അവസാനിക്കും.പൊൻകുന്നം എ ടി ഒ എസ്.അനിൽ കുമാർ, KSRTC എരുമേലി ഡിപ്പോയിലെ ഇൻസ്‌പെക്ടർ ഇൻചാർജ് ഷാജി പാലക്കാട്ട്,വിവിധ തൊഴിലാളി യൂണിയൻ ഭാരവാഹികളായ അനൂപ് അയ്യപ്പൻ, അനസ് അബ്ദുൾ ഷുക്കൂർ, പി. എൻ. മോഹനൻ, എബി ഡേവിഡ്, സഞ്ജു ഫിലിപ്പ് കുരുവിള, എ.എച്ച്. അൻഷ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
купить технику Вольво [url=https://www.tech-group.com.ua]https://www.tech-group.com.ua[/url]
изготовление кухни на заказ в спб [url=https://kuhni-spb-61.ru]изготовление кухни на заказ в спб[/url]
помощь вывода запоя нарколог 24 [url=https://vyvod-iz-zapoya-na-domu-sankt-peterburg-19.ru]https://vyvod-iz-zapoya-na-domu-sankt-peterburg-19.ru[/url]
вывод из запоя нижний новгород стационар [url=https://vyvod-iz-zapoya-v-staczionare-nizhnij-novgorod-16.ru]вывод из запоя нижний новгород стационар[/url]
электрические рулонные шторы на окна [url=https://rulonnye-shtory-s-elektroprivodom190.ru]электрические рулонные шторы на окна[/url]