യൂ  ഡി എഫിന്റേത് ജീവന്മരണ പോരാട്ടം 71 ലേക്ക് എത്താൻ ജോസ്‌മോൻ കൂട്ടത്തിൽ വേണം ,പുറത്താക്കലിന്റെ കലിപ്പ് മാറാതെ ജോമോനും റോഷിയും 

സോജൻ ജേക്കബ്  കോട്ടയം :കോൺഗ്രസ്സ് കണക്കുകൂട്ടി മടുത്തു , സുനിൽ കനുഗോലു എന്ന   തെരഞ്ഞെടുപ്പ് വിദഗ്ദ്ധനെ കോടികൾ കൊടുത്ത് ഹൈക്കമാൻഡ് കേരളത്തിലേക്ക് വിട്ടു .കഗോഗ്‌ലൂ 140 മണ്ഡലങ്ങളിലേക്കും തന്റെ തെരഞ്ഞെടുപ്പ് വിദഗ്ദ്ധരെ അയച്ചു .പഠന റിപ്പോർട്ട് കിട്ടിയപ്പോൾ സുനിൽ കനുഗോലു  പറഞ്ഞു …പുറത്താക്കിയ ജോസ്‌മോനെയും കൂടെ കൂട്ടിയാലേ 71 കടക്കാൻ പറ്റൂ .കോൺഗ്രസ് ഹൈക്കമാൻഡ് സോണിയാജിയെക്കൊണ്ട് ജോസ്‌മോനെ നേരിട്ട് ബന്ധപ്പെടുന്നു .മുസ്ളീംലീഗിലെ മാണിസാറിന്റെ ചങ്കായിരുന്ന കുഞ്ഞാലിക്കുട്ടി സാഹിബും കോൺഗ്രസിലെ വൻ പുലികളും കത്തോലിക്കാ സഭ നേത്രത്വവുമായി ബന്ധപ്പെടുന്നു .എല്ലാർക്കും ഒറ്റകാര്യം മാത്രം ….മാണിസാറിന്റെ കേരളാ കോൺഗ്രസിനെ എങ്ങനെയെങ്കിലും യൂ ഡി എഫിലെത്തിക്കണം . മാണിസാറിന്റെ കേരളാ കോൺഗ്രസിനെ മധ്യതിരുവിതാംകൂറിൽ വോട്ടുള്ളു …അത് വേണം ഒരുമണ്ഡലത്തിൽ 5000 വോട്ടിന്റെ കുറവുവീതമുണ്ട് ..അവ യൂ  ഡി എഫ് പെട്ടിയിലെത്തിക്കണം .. .അതിനുള്ള കരുക്കൾ നീക്കണം ….പിന്നെ കോൺഗ്രസിലെ ബുദ്‌ധിജീവികൾ ഉണർന്നു പ്രവർത്തിച്ചു …കോട്ടയം പത്രങ്ങളെകൊണ്ട് എഴുതിച്ചു ….ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ്സ് മാണി ഗ്രൂപ്പ് തട്ടകമായ കോട്ടയത്ത് എല്ലാ നിയോജകമണ്ഡലങ്ങളിലും എൽ ഡി എഫ് പുറകിൽ ….സത്യമെന്താണെന്ന് വോട്ട് ശതമാനം അവർതന്നെ എഴുതിയത് വായിക്കുമ്പോൾ ….പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ 100 ൽ പരംസീറ്റിൽ ലീഡ് ചെയ്ത  യൂ ഡി എഫ് തദ്ദേശ തെരഞ്ഞെടുപ്പിൽ 80-ലേയ്ക്ക് കൂപ്പുകുത്തി.ഇതാണ് ജോസ്.കെ.മാണിയുടെ കേരള കോൺഗ്രസിനെ   യൂ ഡി എഫിലേക്ക് എത്തിക്കുവാൻ കോൺഗ്രസിനെ പ്രേരിപ്പിക്കുന്നത് .സത്യത്തിൽ കോട്ടയത്ത് എൽ ഡി എഫിന് കൂടിയത് 1,19,006 വോട്ടുകളാണ് .പൂഞ്ഞാറിൽ 11406 വോട്ടും വൈക്കത്ത് 3959 വോട്ടും കോട്ടയത്ത് എൽ ഡി എഫിന് 9219 വോട്ടിന്റെയും വർദ്ധനവ് ഉണ്ട് .പുതുപ്പള്ളിയിൽ പോലും 14314 വോട്ടിന്റെ വർദ്ധനവ് എൽ ഡി എഫിനുണ്ട് .ചങ്ങനാശേരിയിലും  ഒപ്പത്തിനൊപ്പമാണ് കോട്ടയത്ത് ജില്ലാ തലത്തിൽ  ത്രിതല പഞ്ചായത്തിൽ 147 സീറ്റുകൾ മാണിഗ്രൂപ്പിനുണ്ട് .കേരളാ കോൺഗ്രസിനെ യൂ ഡി എഫിൽ നിന്നും പുറത്താക്കിയ പത്രസമ്മേളനം നടത്തിയ ബെന്നി ബെഹനാൻ ഇപ്പോൾ ഒരിടത്തും അനുനയ നീക്കവുമായി വരുന്നില്ലന്നതും ശ്രദ്ധേയമാണ് .പാർട്ടി യൂ ഡി എഫിൽ നിന്നും പുറത്തായ ശേഷം റോഷി അഗസ്റ്റിൻ നടത്തിയ വികാരപരമായ പത്രസമ്മേളനം ആരും ,കേരളാ കോൺഗ്രസിനെയും കെഎം മാണിയെയും സ്നേഹിക്കുന്ന ഒരു കേരളാ കോൺഗ്രസുകാരും മറക്കുകയില്ല .എങ്ങനെയെങ്കിലും ഭരണം പിടിച്ചെടുക്കാതെ കോൺഗ്രസിനും മുസ്ലിം ലീഗിനും ഇനി മുമ്പോട്ട് പോകാനാവില്ല എന്നതാണ് രാഷ്ട്രീയ സത്യം .ഇത് വിവരമുള്ള എല്ലാ രാഷ്ട്രീയക്കാർക്കും അറിയാം .കേന്ദ്ര ഭരണവുമില്ല ,സംസ്ഥാന ഭരണവുമില്ലാതെ എങ്ങനെ നേതാക്കളെയും അണികളെയും പിടിച്ചു നിർത്തും എന്നതാണ് കോൺഗ്രസും ലീഗും നേരിടുന്ന വലിയ പ്രശ്‍നം .അതോടൊപ്പം കോൺഗ്രസിൽ നിന്നുള്ള കൊഴിഞ്ഞുപോക്കും ,ആഭ്യന്തര പ്രശ്നങ്ങളും .രാഹുൽ മാങ്കൂട്ടവുമായി ബന്ധപ്പെട്ട വിവാദങ്ങളും എല്ലാം കോൺഗ്രസിനെ വിഷമസന്ധിയിലാക്കിയിരിക്കുകയാണ് .ബി ജെ പി യുടെ കടന്നുകയറ്റം തങ്ങളുടെ വോട്ടുകളാണ് കവരുന്നതെന്ന് കോൺഗ്രസിന് നന്നായറിയാം .മാത്രമല്ല നായർ വിഭാഗത്തിലെ ബഹുഭൂരിപക്ഷം പേരും ബി ജെ പി വോട്ടുകളായി മാറിയെന്നതും അവർക്ക് വ്യക്തം ..ഇനി നേതാക്കളുടെ വോട്ട് മാത്രമേ കോൺഗ്രസിനുള്ളു .വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും ഉള്ള സൗഹൃദം എല്ലാ ഈഴവർക്കും അറിയാം ..ഈഴവരിലെ 90 ശതമാനം പേരും തങ്ങളുടെ രക്ഷകനായി കാണുന്ന വെള്ളാപ്പള്ളി പറയുന്നിടത്തെ ,അദ്ദേഹത്തിന്റെ രാഷ്ട്രീയമേ വോട്ടായി മാറുകയുള്ളൂ .ആ സാധ്യത നല്ല രീതിയിൽ പിണറായി തിരിച്ചറിഞ്ഞിട്ടുണ്ട് .അതുകൊണ്ടു തന്നെയാണ് സി പി ഐ യിലെ ചിലർ വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായി വന്നപ്പോൾ എൽ ഡി എഫിൽ എതിർ സ്വരം ഉയർന്നതും ,നിറുത്തിയതും .കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം ജോസ്‌മോൻറെ കേരളാ കോൺഗ്രസിനെ യൂ  ഡി എഫിലെത്തിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് .അവർക്കറിയാം യൂ ഡി എഫ് അധികാരത്തിലെത്തിയാൽ മാത്രമേ പരസ്യങ്ങളും തങ്ങൾ പറയുന്ന കാര്യങ്ങളും നടക്കുകയുള്ളുവെന്ന് ….ഇടതുപക്ഷ ഭരണത്തിൽ അത്രയധികം കൈകടത്തൽ നടത്താൻ കഴിയുകയില്ലല്ലോ ? പിന്നെ തദ്ദേശ്ശ തിരഞ്ഞെടുപ്പ് വിജയം അല്ലല്ലോ നിയമസഭാ തെരഞ്ഞെടുപ്പ് .ജില്ലാ പഞ്ചായത്തിൽ ഏഴ് -ഏഴാണ് എൽ ഡി എഫ് -യൂ ഡി എഫ് നേടിയത് .അപ്പോൾ വലിയ വ്യത്യാസമൊന്നുമില്ല .വിഴിഞ്ഞവും ,റോഡ് ,പാലം ,പൈപ്പ് ലൈനും ഉൾപ്പെടെ തുടർ വികസനം വരണമെന്ന് ആഗ്രഹിക്കുന്ന ഒരു പുതു തലമുറ ഇടതുപക്ഷത്തിനൊപ്പമുണ്ട് .എന്നത് എൽ ഡി എഫിന് ഗുണകരമാണ് .ഗ്രാമീണതലത്തിൽ പോലും ആരോഗ്യമേഖലയിലും  വിദ്യാഭ്യാസ മേഖലയിലും വന്ന മാറ്റങ്ങളും ജനം ശ്രദ്ധിക്കുന്നുണ്ട് .ഇതൊക്കെ നന്നായി മനസിലാക്കിയാണ് കേരളാ കോൺഗ്രസും നീങ്ങുന്നത് .കനത്ത സമ്മർദ്ദമാണ് എല്ലാ മേഖലയിൽ നിന്നും മാണി ഗ്രൂപ്പ് കേരളാ കോൺഗ്രസ്സ് നേരിടുന്നതെന്നാണ് അറിയാൻ കഴിഞ്ഞു .മാധ്യമ മേഖലയിൽനിന്നും സോഷ്യൽ മീഡിയയിൽ കൂടിയും പാർട്ടി നേതാക്കളെ അപഹസിക്കുവാനും ചിതറിക്കുവാനും മത്സരിക്കുകയാണ് .പാർട്ടി ചെയർമാൻ ജോസ് കെ മാണി ഇന്ന് വളരെ വ്യക്തമായി പറഞ്ഞു എൽ ഡി എഫിൽ തുടരുമെന്ന് ,റോഷി ആഗസ്റ്റിനും പ്രമോദ് നാരായണനും എൽ ഡി എഫിൽ തുടരുമെന്ന് അറിയിച്ചു .സെബാസ്റ്റ്യൻ കുളത്തുങ്കൽ ജോസ് കെ മാണിയുടെ ഫേസ് ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു എൽ ഡി എഫിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു .ജയരാജ് സാർ മാണിസാറിനെ വിട്ട് എങ്ങോട്ടുമില്ല എന്നും പറയാതെ പറഞ്ഞു . ചങ്ങനാശേരിയിൽ വികസനത്തിന്റെ പുതിയ മുഖം തുറന്ന ജോബ് മൈക്കിളും പാർട്ടി ലൈനിൽ തന്നെയാണെന്നാണ് ചങ്ങനാശേരിക്കാരും അഭിപ്രായപ്പെടുന്നത് .ഏതായാലും കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ ഭാവി ശോഭനമാണെന്നാണ് ചാനൽ ചർച്ചകളും മാധ്യമ വാർത്തകളും സോഷ്യൽ മീഡിയയിലെ കാര്യങ്ങളിലൂടെ വിലയിരുത്തിപ്പെടുന്നത് .മാത്രമല്ല ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മുതൽ ഏറ്റവുംകൂടുതൽ വ്യക്തിഹത്യ ഒരാൾക്കെതിരെ നടക്കുന്നത് ജോസ് കെ മാണിക്കെതിരെ ആണെന്നുള്ളത് ആരും നിഷേധിക്കുകയില്ല .ജോസ് കെ മണിക്ക് വിദ്യാഭ്യാസമില്ലാത്തതുകൊണ്ടോ വിവരമില്ലാത്തതുകൊണ്ടോ ,മണ്ഡലത്തിൽ വികസനം എം പി എന്ന നിലയിൽ എത്തിക്കാത്തതുകൊണ്ടല്ല എന്നത് അറിയാവുന്നവർക്ക് അറിയാം .മാന്യമായ ഭാഷയല്ലാതെ സഭ്യമല്ലാത്ത ഒരു ഭാഷ പോലും തന്നെ അക്രമിക്കുന്നവർക്കെതിരെ ഇതുവരെ ജോസ് കെ മാണി പ്രയോഗിച്ചിട്ടില്ല .അക്കാര്യത്തിൽ മാണിസാറിന്റെ ഭാഷാ മാന്യത അദ്ദേഹം പുലർത്തുന്നുണ്ട് .മാത്രമല്ല …പാലാ വലവൂരിലെ ട്രിപ്പിൾ ഐഐടി യും ,കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടും ഒക്കെ മതി അദ്ദേഹത്തിന്റെ വിഷൻ തിരിച്ചറിയാൻ ….അതെ ജോസ് കെ മാണി ഇനി ചെയ്യേണ്ടത്  പി ആർ വർക്കിന്‌ ടീമിനെ വയ്ക്കണം ..ഉരുളക്ക് ഉപ്പേരിപോലെ മറുപടി കൊടുക്കാനുള്ള സോഷ്യൽ മീഡിയ പ്രൊമോട്ടേഴ്‌സിനെയും നിയമിക്കണം .ഇത്രമാത്രമാണ് കേരളാ കോൺഗ്രസിനെ കെ എം മാണിയെ സ്നേഹിക്കുന്ന കുറേയാളുകൾ പറയുന്നത് .

പത്രവാർത്തകൾ തെരഞ്ഞെടുപ്പ് കണക്കുകൾ സംബന്ധിച്ച് 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!