പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന്

തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ബ്ലോക്ക്, മുനിസിപ്പല്‍ വിതരണ കേന്ദ്രങ്ങളില്‍ ഇന്ന്(ഡിസംബര്‍ 8, തിങ്കള്‍) നടക്കും. തിരക്ക് ഒഴിവാക്കുന്നതിനായി എല്ലാ കേന്ദ്രങ്ങളിലും പ്രത്യേകമായി കൗണ്ടറുകള്‍ സജ്ജീകരിച്ചാണ് വിതരണം.വോട്ടിംഗ് യന്ത്രം ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ വാങ്ങി, പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി അറിയിച്ചിട്ടുള്ള വാഹനങ്ങള്‍ കയറണം. പോളിംഗ് ഉദ്യോഗസ്ഥരെ ബൂത്തുകളില്‍ എത്തിക്കുന്നതിനായി ജില്ലയില്‍ ബസുകള്‍ ഉള്‍പ്പെടെ 724 വാഹനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച്ച രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് കോട്ടയം ജില്ലയില്‍ വോട്ടെടുപ്പ്.

172 thoughts on “പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!