പ്രസാര്‍ ഭാരതി ചെയര്‍മാന്‍ നവ്‌നീത് കുമാര്‍ സെഹ്ഗാള്‍ രാജിവെച്ചു

ന്യൂഡല്‍ഹി: പ്രസാര്‍ ഭാരതി ബോര്‍ഡ് ചെയര്‍മാന്‍ നവ്‌നീത് കുമാര്‍ സെഹ്ഗാള്‍ രാജിവെച്ചു. അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചതായി വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.

1988 ബാച്ച് റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനാണ് നവ്‌നീത് കുമാര്‍ സെഹ്ഗാള്‍. ഉത്തര്‍പ്രദേശ് കേഡറിലാണ് അദ്ദേഹം സര്‍വീസില്‍ പ്രവേശിച്ചത്. 2023 ജൂലായില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ അഡീ. ചീഫ് സെക്രട്ടറിയായാണ് വിരമിച്ചത്. ഇക്കാലയളവില്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളില്‍ വിവിധ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചു. 2024 മാര്‍ച്ച് 16-നാണ് പ്രസാര്‍ഭാരതി ചെയര്‍മാനായി നിയമിതനായത്.

207 thoughts on “പ്രസാര്‍ ഭാരതി ചെയര്‍മാന്‍ നവ്‌നീത് കുമാര്‍ സെഹ്ഗാള്‍ രാജിവെച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!