തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: ചിഹ്നം അനുവദിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സെക്കുലർ നാഷണൽ ദ്രാവിഡ പാർട്ടിക്ക് (SNDP) “കുട” (Umbrella), കേരള കോൺഗ്രസ് (സ്കറിയ തോമസ്) പാർട്ടിക്ക് ലാപ്ടോപ്, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടിക്ക് കപ്പൽ എന്നീ ചിഹ്നങ്ങൾ അനുവദിച്ചു തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവായി.ഈ പാർട്ടികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ നിഷ്‌ക്രിയ രാഷ്ട്രീയ പാർട്ടികളുടെ (‘De-listed Political Parties’) പട്ടികയിൽ ഉൾപ്പെട്ടതിനാൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച പാർട്ടി പട്ടികയിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇതിനെതിരെ ഈ രാഷ്ട്രീയപാർട്ടികൾ ഹൈക്കോടതിയെ സമീപിക്കുകയും, ഹൈക്കോടതി ഈ പാർട്ടികളെ നിഷ്‌ക്രിയ രാഷ്ട്രീയ പാർട്ടികളുടെ (‘De-listed Political Parties’) പട്ടികയിൽ നിന്നും തൽക്കാലികമായി മാറ്റി ഉത്തരവായിരുന്നു.തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ രാഷ്ട്രീയ പാർട്ടികൾക്ക് മത്സരിക്കാം എന്നും അവർക്ക് ചിഹ്നം അനുവദിക്കണമെന്നും ഹൈക്കോടതി വിധിച്ചു. ഇതിനെ തുടർന്നാണ് പാർട്ടികളുടെ അപേക്ഷ പ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചിഹ്നം സംബന്ധിച്ച വിജ്ഞാപനത്തിലെ നാലാം പട്ടികയിലെ ചിഹ്നം മുൻഗണനാടിസ്ഥാനത്തിൽ അനുവദിച്ചത്.ദേശീയ പാർട്ടിയായ നാഷണൽ പീപ്പിൾസ് പാർട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച അതേ ചിഹ്നം (പുസ്തകം) അനുവദിച്ചിട്ടുണ്ട്.

326 thoughts on “തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: ചിഹ്നം അനുവദിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!