നിങ്ങളുടെ സഹായത്തിന് M V D ഉണ്ടാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല സേഫ് സോൺ ഹെൽപ് ലൈൻ നമ്പറുകളിലേക്ക് വിളിക്കാം.

എരുമേലി :അയ്യനെ കണ്ട് സായൂജ്യമടയുന്നതിനുള്ള തീർത്ഥയാത്രയിൽ ശരണപാതയിൽ അപകട മോ വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിക്കുകയോ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടാകുകയോ ചെയ്താൽ നിങ്ങളുടെ സഹായത്തിന് M V D ഉണ്ടാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല സേഫ് സോൺ ഹെൽപ് ലൈൻ നമ്പറുകളിലേക്ക് വിളിക്കാം. ഇലവുങ്കൽ, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന MVD കൺട്രോൾ റൂമുകളിൽ നിന്നും ഏതു സമയത്തും അടിയന്തിര സഹായം ലഭ്യമാകും. എല്ലാ പ്രധാന വാഹന നിർമാതാക്കളുടെയും ബ്രേക്ക്ഡൗൺ അസിസ്റ്റൻസ്, ക്രെയിൻ റിക്കവറി, ആംബുലൻസ് എന്നീ സഹായങ്ങൾ എപ്പോഴും ലഭ്യമാകും. ഈ തീർത്ഥാടനകാലം സുഗമവും അപകടരഹിതവുമാക്കാൻ നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം. അപകടരഹിതമായ ഒരു തീർത്ഥാടനകാലം നമുക്ക് ഒരുക്കാം….ശബരിമല സേഫ് സോൺ കൺട്രോൾ റൂം നമ്പറുകൾ :ഇലവുങ്കൽ : 9400044991 9562318181എരുമേലി : 9496367974 8547639173കുട്ടിക്കാനം : 9446037100 8547639176ഇ-മെയിൽ : safezonesabarimala@gmail.com #mvdkerala #sabarimala #safezone #elavunkal #sannidhanam #swamiayyappan





One thought on “നിങ്ങളുടെ സഹായത്തിന് M V D ഉണ്ടാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല സേഫ് സോൺ ഹെൽപ് ലൈൻ നമ്പറുകളിലേക്ക് വിളിക്കാം.

  1. صرافی‌هایی مانند بایننس یا کوین‌بیس فقط مدارک رسمی و واقعی را برای KYC قبول می‌کنند. حالا شوپی با ارائه خدمات احراز هویت قانونی تمامی صرافی‌های رمزارز حساب شما را مطابق با استاندارد جهانی تایید می‌کند. تمام مراحل با مدارک واقعی و اطلاعات قابل استعلام انجام می‌شود تا هیچ ابهامی وجود نداشته باشد.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!