കോട്ടയം :നാമനിർദേശ പത്രിക സമർപ്പണത്തിനുള്ള സമയപരിധി വെള്ളിയാഴ്ച (നവംബർ 21) അവസാനിക്കാനിരിക്കേ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ 3364 സ്ഥാനാർഥികളാണ് പത്രിക നൽകിയത്. 1536 പുരുഷന്മാരും 1828 സ്ത്രീകളും. 5513 സെറ്റ് പത്രികകളാണ് ആകെ ലഭിച്ചത്
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ മത്സരത്തിന് ആകെ 59 പേർ 108 സെറ്റ് പത്രികകളാണ് ഇതുവരെ നൽകിയത്. വ്യാഴാഴ്ച മാത്രം 35 പേർ 66 സെറ്റ് പത്രികകൾ നൽകി.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു വരെ പത്രിക സമർപ്പിക്കാം.
നാമനിർദ്ദേശ പത്രിക കളുടെ സൂക്ഷ്മപരിശോധന
നവംബർ 22ന് നടക്കും.
നവംബർ 24 (തിങ്കൾ) ഉച്ചകഴിഞ്ഞ് മൂന്നു വരെ
സ്ഥാനാർത്ഥിത്വം പിൻവലിക്കാം.
