കോട്ടയം ജില്ലാ പഞ്ചായത്ത്   എരുമേലി ഡിവിഷനിൽ ഡോ ഷിജിമോൾ തോമസും ,ആശാ ജോയിയും ,അശ്വതി ദേവിയും ഏറ്റുമുട്ടും 

എരുമേലി :കോട്ടയം ജില്ലാ പഞ്ചായത്തിലെ എരുമേലി (വനിതാ സംവരണം ) ഡിവിഷനിൽ ഡോ ഷിജിമോൾ തോമസും(എൽ ഡി എഫ് ) ,ആശാ ജോയി (യൂ  ഡി എഫ്) യും   ,അശ്വതി ദേവി (എൻ ഡി എ ) യും ജനവിധി തേടും

 സി പി ഐ സ്ഥാനാർത്ഥിയായ  ഡോ ഷിജിമോൾ തോമസ് പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ കോമേഴ്‌സ് വിഭാഗം ഹെഡ് ആണ് .വാണിജ്യ വിഭാഗത്തിൽ ഡോക്ടറേറ്റ് നേടിയ ഷിജിമോൾ മുക്കൂട്ടുതറ അടിച്ചിലമാക്കൽ തോമസിന്റെയും റോസമ്മയുടെയും മകളും റബ്ബർ വ്യാപാരിയായ  മുക്കൂട്ടുതറ കൊണ്ടാട്ടുകുന്നേൽ അനിലിന്റെ ഭാര്യയുമാണ് .സാമൂഹ്യ സാംസ്‌കാരിക ,സാമൂഹിക രംഗത്തെ നിറസാന്നിധ്യമായ ഡോ .ഷിജിമോൾ കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ കൗൺസിൽ അംഗമാണ് .
കോൺഗ്രസ് സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന ആശ ജോയി ചേനപ്പാടി സ്വദേശിയും  സ്വദേശിയും ചേനപ്പാടി   കണ്ടത്തിൽ ടെഡിയുടെ ഭാര്യയുമാണ് . ആശ ജോയി ഇടുക്കി  മ്ലാമല സ്കൂളിലെ ടീച്ചറും മുണ്ടക്കയം ബ്ലോക്ക് വനിതാ കോൺഗ്രസ്സ് പ്രസിഡന്റുമാണ് .മുമ്പ് രണ്ടു വർഷക്കാലം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
 ബിജെപി യുടെ മണിമല പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും മികച്ച പൊതുപ്രവർത്തകയുമായ അശ്വതി ദേവി മണിമല പൊന്തൻപുഴ സ്വദേശിനിയാണ് . എരുമേലിയിൽ ജനിച്ച അശ്വതി ദേവി  കരികിലാമുറ്റം കെ എൻ തമ്പിയുടെയും ഓമനയൂടെയും മകളാണ് ..അക്ഷയ ,കൃഷിഭവൻ എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്ന അശ്വതി ഇപ്പോൾ കാഞ്ഞിരപ്പള്ളി ക്രെഡിറ്റ് സൊസൈറ്റി സെക്രട്ടറിയാണ് ..

3 thoughts on “കോട്ടയം ജില്ലാ പഞ്ചായത്ത്   എരുമേലി ഡിവിഷനിൽ ഡോ ഷിജിമോൾ തോമസും ,ആശാ ജോയിയും ,അശ്വതി ദേവിയും ഏറ്റുമുട്ടും 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!