കോടിയേരി :കേരള നിയമസഭാ സ്പീക്കർ അഡ്വ. എ. എൻ. ഷംസീറിൻ്റെ സഹോദരി എ എൻ ആമിനയുടെ വീട് മുഖ്യമന്ത്രി സന്ദർശിച്ചു.കോടിയേരി മാടപ്പീടിക സാറാസിൽ അന്തരിച്ച എ.എൻ.ആമിനയുടെ ആകസ്മിക വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, ഭാര്യ കമലടീച്ചർ എന്നിവർ കോടിയേരിയിലെ വീട്ടിലെത്തി സ്പീക്കറുൾപ്പെടെയുള്ള ബന്ധുക്കളെ ആശ്വസിപ്പിച്ചു. സി.പി. ഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് കൂടെ ഉണ്ടായിരുന്നു .
